മലയാളി ഒരു ഭരണാധികാരിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് മാവേലി സങ്കല്‍പ്പം: മന്ത്രി പി സി വിഷ്ണുനാഥ്

തുല്യത കൊണ്ടുവരാനായി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കണം എന്നും വിവേചനങ്ങള്‍ കുറയണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

കൊച്ചി: മലയാളി ഒരു ഭരണാധികാരിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് മാവേലി സങ്കല്‍പ്പമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. അവിടെ വരെ എത്താന്‍ കഴിഞ്ഞില്ലെങ്കിലും അന്തരവ് കുറയ്ക്കാനാണ് ഓരോ ഭരണകൂടങ്ങളും ശ്രമിക്കേണ്ടത്. തുല്യത കൊണ്ടുവരാനായി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കണം എന്നും വിവേചനങ്ങള്‍ കുറയണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രീ ഡിഗ്രീ കാലത്തെ ഓണമായിരുന്നു ഏറ്റവും മനോഹരം എന്ന് മന്ത്രി ഓര്‍ത്തെടുത്തു. കെഎസ്‌യു കാലത്ത് ഓണ പരിപാടികളുടെ സംഘാടകനായി നടന്ന കാലത്തെ കുറിച്ചുള്ള അനുഭവവും മന്ത്രി റിപ്പോര്‍ട്ടറുമായി പങ്കുവെച്ചു. വാമനന്‍ ഇപ്പോള്‍ മുന്നടി മണ്ണ് ചോദിച്ചാല്‍ കൊടുക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി രസകരകമായിരുന്നു. ഇപ്പോഴത്തെ കാലത്ത് വാമനന്റെ ഉദ്ദേശ്യം മനസിലാക്കാനുള്ള സംവിധാനമുണ്ടെന്നും മൂന്നടി മണ്ണ് ചോദിച്ചാല്‍ ഉദ്ദേശ്യം മനസിലാക്കിയിട്ടേ കൊടുക്കണോ എന്ന് തീരുമാനിക്കൂ എന്നുമായിരുന്നു പി സി വിഷ്ണുനാഥിന്‍റെ മറുപടി.

നമുക്ക് മുന്നില്‍ വരുന്ന ഫയല്‍ പൂര്‍ണമായി മനസിലാക്കിയാണ് തീരുമാനമെടുക്കുന്നതെന്നും ലഭിക്കുന്ന സൗകര്യങ്ങള്‍ക്കപ്പുറം മന്ത്രിമാര്‍ക്കുള്ളത് ഉയര്‍ന്ന ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഓണവും വിഷുവും ചെറുപ്പകാലത്ത് അയല്‍പക്കങ്ങളിലാണ് ആഘോഷിച്ചിരുന്നത് എന്ന് പറഞ്ഞ മന്ത്രി കുഞ്ഞുന്നാളില്‍ ആറ് മാസം സംഗീതം പഠിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഓണം വാരാഘോഷത്തിനിടെ മന്ത്രിയുടെ പാട്ട് സമൂഹമാധ്യമങ്ങളില്‍ വെെറലായിരുന്നു.

Content Highlights: Minister PC Vishnunath said Malayalis expect an ideal ruler based on the Mahabali concept and that governments should work towards reducing inequality and discrimination. Recalling his college days and Onam celebrations during his KSU days, he also shared a light-hearted response to the traditional Vamana-Mahabali reference.

To advertise here,contact us