ആലപ്പുഴ: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ നേതാവും എംഎല്‍എയുമായ പി പ്രസാദ്. സിപിഐയുടേത് തികച്ചും ന്യായമായ ആവശ്യമാണെന്ന് പി പ്രസാദ് പറഞ്ഞു. സിപിഐ ഒരു കാലത്തും അന്യായമായതോ അനാവശ്യമായതോ ആയ കാര്യം ഇടതുപക്ഷ മുന്നണി മുന്‍പാകെ ഉന്നയിച്ചിട്ടില്ല. ഉപനേതാവ് പദവി സിപിഐക്ക് ലഭിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫാണ്. കൂടിയാലോചനകളിലൂടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി പ്രസാദ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പി പ്രസാദിന്റെ പ്രതികരണം.
പി കൃഷ്ണപിള്ള സ്മാരകത്തിനായി അനുവദിച്ച ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്ത സംഭവത്തിലും പി പ്രസാദ് പ്രതികരിച്ചു. സര്‍ക്കാര്‍ എടുത്ത ഏറ്റവും മോശമായ തീരുമാനമാണതെന്ന് പി പ്രസാദ് പറഞ്ഞു. പി കൃഷ്ണപിള്ള എന്ന പേരാണോ യുഡിഎഫിന് പ്രശ്നമെന്ന് പി പ്രസാദ് ചോദിച്ചു. നടപടി രാഷ്ട്രീയ വിവേചനമാണ്. പി കൃഷ്ണപിള്ള സാംസ്കാരിക കേന്ദ്രം അനിവാര്യമായ പദ്ധതിയാണ്. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക മന്ത്രിക്ക് കത്ത് നല്‍കുമെന്നും പി പ്രസാദ് വ്യക്തമാക്കി.
വലിയചുടുകാട്ടിലെ സിപിഐ-സിപിഐഎം അവകാശ തര്‍ക്കത്തിലും പി പ്രസാദ് പ്രതികരിച്ചു. ആത്യന്തികമായി രക്തസാക്ഷികളുടെ മണ്ണാണ് അതെന്ന് പി പ്രസാദ് പറഞ്ഞു. ആ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുക എന്നത് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ആഗ്രഹമാണ്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് സ്മാരകം വേണമെന്ന് സിപിഐഎമ്മും ടി വി തോമസിന് സ്മാരകം വേണമെന്ന് സിപിഐയും ആഗ്രഹിച്ചിരുന്നു. ഇരു പാര്‍ട്ടികളും ആലോചിച്ചാണ് തീരുമാനമെടുത്തത്. രണ്ടു പാര്‍ട്ടികളും കൂടി എടുത്ത തീരുമാനത്തില്‍ ഔചിത്യ കുറവില്ലെന്നും പി പ്രസാദ് കൂട്ടിച്ചേര്‍ത്തു.
Content Highlights- P. Prasad stated that the CPI's demand for the Deputy Opposition Leader post is completely justified