കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേയ്ക്ക് കെട്ടിടം തക‍ർന്ന് വീണു

ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേയ്ക്ക് കെട്ടിടം തകർന്ന് വീണു. രണ്ടാമത്തെ ഫ്ലാറ്റ് ഫോമിലാണ് അപകടമുണ്ടായത്. ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെ തന്നെ വിള്ളല്‍ കണ്ടെത്തിയിരുന്നതിനാൽ സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. മുൻകരുതൽ സ്വീകരിച്ചതാണ് വലിയ അപകടം ഒഴിവാക്കിയത്. അപകടത്തെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുമെന്നാണ് അധികൃതർ നൽകുന്ന വിവരം. നാലാമത്തെ പ്ലാറ്റ്ഫോമിലൂടെ മാത്രമേ ട്രെയിനുകൾക്ക് കടന്നുപോകാൻ സാധിക്കൂ.

Content Highlights: A portion of a building collapsed onto Platform 2 at Kozhikode Railway Station, prompting an emergency response. Authorities have launched an assessment and investigation into the incident. Updates on casualties and service disruptions are awaited.

To advertise here,contact us