കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നല്കിയ വീടുകളിലെ കയറിത്താമസം ഏപ്രില്‍ 27ന് നടക്കും. ഫെബ്രുവരി 28ന് ആദ്യ ഘട്ടമായി നല്കിയ 51 വീടുകളുടെ താക്കോല്‍ കൈമാറിയിരുന്നെങ്കിലും താമസം ആരംഭിച്ചിരുന്നില്ല. വിപുലമായ ചടങ്ങുകളോടെ 51 കുടുംബങ്ങളും ഒരുമിച്ച് വീടുകളില്‍ കയറിത്താമസിക്കാനാണ് തീരുമാനം.
മേപ്പാടി പഞ്ചായത്തിലെ മുട്ടില്‍-മേപ്പാടി സംസ്ഥാനപാതയോട് ചേര്‍ന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് പദ്ധതി പ്രദേശം. മൂന്ന് കിടപ്പുമുറികളുള്ള 1050 ചതുരശ്ര വീടുകളാണ് നല്‍കിയത്. വീടുകള്‍ക്കൊപ്പം ഫര്‍ണീച്ചറും നല്‍കിയിരുന്നു.
കമ്യൂണിറ്റി ഹാള്‍,പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. രണ്ടാം ഘട്ട വീടുകളുടെ പണി ആരംഭിച്ചിട്ട് ദിവസങ്ങളായി. 54 വീടുകളാണ് ഈ ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. അമ്പത്തിയൊന്ന് വീടുകളുടെയും താക്കോല്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഫെബ്രുവരി 28ന് കൈമാറിയത്.
Content Highlights: Mundakkai–Chooralmala Muslim League Housing Project: Housewarming on April 27