വി കെ സനോജിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക കൈമാറി ബെന്യാമിന്‍

മൂന്നാം തവണ അധികാരത്തില്‍ വന്നാല്‍ സിപിഐഎം തകര്‍ന്നുപോകുമെന്ന വാദം കൗതുകകരമാണെന്ന് ബെന്യാമിന്‍

കണ്ണൂര്‍: മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ സനോജിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക കൈമാറി എഴുത്തുകാരന്‍ ബെന്യാമിന്‍. മട്ടന്നൂര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍വെച്ചാണ് ബെന്യാമിന്‍ തുക കൈമാറിയത്. മൂന്നാം തവണ അധികാരത്തില്‍ വന്നാല്‍ സിപിഐഎം തകര്‍ന്നുപോകുമെന്ന വാദം കൗതുകകരമാണെന്ന് ബെന്യാമിന്‍ പറഞ്ഞു.

സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെയും ബെന്യാമിന്‍ പരിഹസിച്ചു. ഇവിടെ 25 വര്‍ഷം എംഎല്‍എയായവരും 35 വര്‍ഷം എംപിയായവരും ഭരണത്തില്‍ നിന്ന് ഇറങ്ങുകയില്ല എന്ന് പറഞ്ഞുകൊണ്ട് ഡല്‍ഹിയില്‍ തുടങ്ങിയ അടി ഇനിയും അവസാനിച്ചിട്ടില്ല. അവര്‍ക്ക് ആര്‍ക്കുമില്ലാത്ത അഹങ്കാരം എല്‍ഡിഎഫിലെ പ്രവര്‍ത്തകര്‍ക്കും എംഎല്‍എമാര്‍ക്കും ഉണ്ടാകുമെന്ന വികലമായ കാഴ്ചപ്പാട് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബെന്യാമിന്‍ അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫിനെ താഴെയിറക്കിയിട്ട് 650ല്‍ അധികം എംപിമാരെയും എംഎല്‍എമാരെയും ബിജെപിക്ക് സംഭാവന ചെയ്ത പാര്‍ട്ടിയെയും മുന്നണിയെയും അികാരത്തലേറ്റൂ എന്നാണ് ചില എഴുത്തുകാര്‍ പറയുന്നത്. എന്ത് കാഴ്ചപ്പാടിലാണ് അവര്‍ ഇങ്ങനെ പറയുന്നതെന്ന് അറിയില്ല. സൂപ്പര്‍ഫാസ്റ്റ് ബസിനെ താഴെയിറക്കി കട്ടപ്പുറത്തുള്ള ബസ് ഓടിക്കാന്‍ ശ്രമിക്കുന്നത് പോലെയാണിതെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- Writer Benyamin has given the required election deposit amount to V K Sanoj

To advertise here,contact us