ആലപ്പുഴയിൽ ട്രെയിൻ കോച്ചിനടിയിൽ മനുഷ്യന്‍റെ കൈ; സംഭവം ആലപ്പുഴ- ധൻബാദ് എക്സ്പ്രസിൽ

തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗം അറ്റനിലിയിലാണ് കണ്ടെത്തിയത്

ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്ന് രാവിലെ ആലപ്പുഴയിൽനിന്നും പുറപ്പെടാൻ തുടങ്ങുന്നതിനിടെ ധൻബാദ് എക്‌സ്പ്രസിന്റെ കോച്ചിനടിയിലാണ് മനുഷ്യന്റെ കൈ കണ്ടെത്തിയത്. ട്രെയിനിന്റെ എസ് 5 കോച്ചിനടിയിലായി അറ്റനിലയിലാണ് തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗം കണ്ടെത്തിയത്. പുലർച്ചെ ട്രെയിൻ പിറ്റ്-ലൈൻ യാർഡിൽ നിർത്തിയപ്പോൾ ശുചീകരണ ജീവനക്കാരാണ് ശരീരഭാഗം കണ്ടെത്തിയത്.

Content Highlight : human hand part found under dhanbad train coach in alappuzha, railway police started investigation

To advertise here,contact us