മലപ്പുറം: പത്രപ്രവര്ത്തകരെ അവഹേളിക്കുന്നത് ശരിയല്ലെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറല് സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല് ഖലീല് അല് ബുഖാരി. വെള്ളാപ്പള്ളി നടേശന് റിപ്പോര്ട്ടര് മാധ്യമപ്രവര്ത്തകന് റഹീസ് റഷീദിനെതിരെ വര്ഗീയ പരാമര്ശം നടത്തിയ സംഭവത്തില് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളിയുടെ പരാമര്ശങ്ങളില് മറുപടി പറയേണ്ടത് രാഷ്ട്രീയക്കാരും സര്ക്കാരുമാണ്. സമുദയങ്ങള്ക്ക് നല്കിയ സ്ഥാപനങ്ങള്ക്ക് നല്കിയ സ്ഥാപനങ്ങള് സംബന്ധിച്ച് സര്ക്കാര് ധവളപത്രം ഇറക്കണമെന്നും സയ്യിദ് ഇബ്രാഹിമുല് ഖലീല് അല് ബുഖാരി പറഞ്ഞു.
സമസ്തയില് രണ്ടുപക്ഷങ്ങള് തമ്മില് അകലം കുറഞ്ഞുവരുന്നു. ഐക്യം ഉണ്ടാവണം. ഉണ്ടാവുമെന്നും സയ്യിദ് ഇബ്രാഹിമുല് ഖലീല് അല് ബുഖാരി പറഞ്ഞു.
അതേ സമയം വെള്ളാപ്പള്ളി നടേശന്റെ പരാമര്ശത്തില് മുഖ്യമന്ത്രി പിണറായി വിജയന്റെ സമസ്ത കേരള ജംഇയ്യത്തുല് ഉലമ നേതാവ് സത്താര് പന്തല്ലൂര് രംഗത്തെത്തി. സര്ക്കാര് മനസ്സുവെച്ചാല് വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രചാരണം പെട്ടെന്ന് അവസാനിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ വര്ഗ്ഗീയ പ്രചാരണത്തെ നിശിതമായി വിമര്ശിച്ച ഒരു പിണറായി വിജയന് ഉണ്ടായിരുന്നു. അതേ പിണറായി വിജയന് ഇന്ന് വെള്ളാപ്പള്ളിയെ ഔദ്യോഗിക കാറില് ആനയിക്കുന്നു. ഈ വിഷനാവിനെ മുഖ്യമന്ത്രി തോളിലേറ്റുന്നതെന്തിനെന്നും സത്താര് പന്തല്ലൂര് ചോദിച്ചു.
Content Highlights: Sayyid Ibraheem Khaleel Al Bukhari said that it is not right to insult journalists