തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്കോയിൽ റെക്കോർഡ് മദ്യവില്പ്പന. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്പ്പനയുടെ കണക്കുകളാണ് ഇപ്പോള് ബിവറേജസ് കോര്പ്പറേഷന് പുറത്തുവിട്ടിരിക്കുന്നത്.
ക്രിസ്മസ് ദിവസം 333 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ക്രിസ്മസ് തലേന്ന് വിറ്റത് 224 കോടിയുടെ മദ്യമാണ്. കഴിഞ്ഞവർഷത്തേക്കാൾ 53 കോടി രൂപയുടെ അധികം മദ്യമാണ് ഇത്തവണ വിറ്റത്. കഴിഞ്ഞവർഷം 279 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
അതേസമയം ബെവ്കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങുമ്പോൾ 20 രൂപ അധികം വാങ്ങുകയും കാലിക്കുപ്പി തിരികെ നൽകുമ്പോൾ പണം തിരിച്ചു നൽകുകയും ചെയ്യുന്നതാണ് പദ്ധതി. പരമാവധി കുപ്പികൾ എല്ലാവരും തിരികെ ഏൽപ്പിക്കണമെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതിയെന്നും ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞിരുന്നു. ജനുവരി ഒന്ന് മുതൽ പൂർണ്ണ തോതിൽ പ്രാബല്യത്തിൽ വരുമെന്നും ക്ലീൻ കേരള കമ്പനിയുമായാണ് ബെവ്കോ ഇതിൽ സഹകരിച്ച് പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.
Content Highlight : Bevco records record sales during Christmas; Rs 53 crore more liquor sold this year than last year