തിരുവനന്തപുരം: കെപിസിസി വര്ക്കിങ് പ്രസിഡന്റുമാര്ക്ക് മേഖല തിരിച്ച് ചുമതല നല്കിയതോടൊപ്പം പ്രമുഖ നേതാക്കള്ക്ക് ജില്ലകളുടെ ചുമതലയും നല്കി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് ജനറല് സെക്രട്ടറിമാര്ക്കും നേതാക്കള്ക്കും 140 നിയോജക മണ്ഡലങ്ങളുടെ ചുമതലയും നല്കിയിട്ടുണ്ട്.
ജില്ലാ ചുമതലകള്
തിരുവനന്തപുരം-ഡി സുഗതന്കൊല്ലം- എം വിന്സെന്റ് എംഎല്എപത്തനംതിട്ട- മാത്യു കുഴല്നാടന് എംഎല്എആലപ്പുഴ- റോയ് കെ പൗലോസ്കോട്ടയം- ശരത് ചന്ദ്രപ്രസാദ്ഇടുക്കി- എ എ ഷുക്കൂര്എറണാകുളം-പാലോട് രവിതൃശൂര്- ജെയ്സണ് ജോസഫ്മലപ്പുറം- വി ടി ബല്റാംപാലക്കാട്- വി പി സജീന്ദ്രന്കോഴിക്കോട്-ഹൈബി ഈഡന്വയനാട്-വി എ നാരായണന്കണ്ണൂര്- എം ലിജുകാസര്കോട്-രമ്യ ഹരിദാസ്
മുന് ഡിസിസി അധ്യക്ഷനായ നെയ്യാറ്റിന്കര സനലിനാണ് കെപിസിസിയുടെ സംഘടനാ ചുമതല. മുന് എംഎല്എ എം എ വാഹിദിനാണ് കെപിസിസി ഓഫീസിന്റെ ചുമതല നല്കിയിട്ടുള്ളത്. കെപിസിസി നേതൃയോഗത്തിലാണ് ചുമതലകള് നല്കാന് തീരുമാനിച്ചത്.
വര്ക്കിംഗ് പ്രസിഡണ്ടുമാര്ക്ക് മേഖല തിരിച്ചാണ് ചുമതല നല്കിയിട്ടുള്ളത്. ദക്ഷിണ മേഖലയുടെ ചുമതല പി സി വിഷ്ണുനാഥ് എംഎല്എക്കാണ്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളുടെ ചുമതലയാണ് ഇതില് ഉള്പ്പെടുക. എ പി അനില്കുമാര് എംഎല്എയ്ക്കാണ് മധ്യമേഖലയുടെ ചുമതല. ഇടുക്കി, എറണാകുളം പാലക്കാട്, തൃശൂര്, മലപ്പുറം ജില്ലകളുടെ ചുമതലയാണ് അദ്ദേഹത്തിനുണ്ടാവുക.
ഉത്തരമേഖലയുടെ ചുമതലയാണ് ഷാഫി പറമ്പില് എംപിക്ക് നല്കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്, വയനാട്, കാസര്കോഡ് എന്നീ ജില്ലകളുടെ ചുതലയാകും ഷാഫി വഹിക്കുക.
Content Highlights: KPCC gives district responsibilities to leaders