തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശ്ശൂര്, എറണാകുളം, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചത്.
നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച്ച നാല് ജില്ലകളിലും യെല്ലോ അലേര്ട്ട് ബാധകമായിരിക്കും. വ്യാഴാഴ്ച്ച കാസര്കോട്, കണ്ണൂര്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്, എറണാകുളം ജില്ലകളിലും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു.
കേരള-കര്ണാടക-ലക്ഷദ്വീപ് തീരങ്ങളില് ഇന്ന് ഇന്ന് മുതല് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന് പാടില്ലെന്നും മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 60 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Content Highlights: yellow alert in five districts rain alerts today