വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ മതപരമായ ചടങ്ങുകള്‍ക്ക് പുറത്ത് പോവുന്നത് തടയുമെന്ന് വ്യാജപ്രചരണം; പരാതി നല്‍കി

അതേ സമയം കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിയാനും കൗണ്‍സിലിംഗ് നല്‍കാനും അധ്യാപകരെ പരിശീലിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

തിരുവനന്തപുരം: തന്റെ ചിത്രം ഉപയോഗിച്ചകൊണ്ട് സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നുവെന്നാരോപിച്ച് പരാതി നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ മതപരമായ ചടങ്ങുകള്‍ക്ക് പുറത്ത് പോവുന്നത് തടയുമെന്ന വ്യാജപ്രചരണമാണ് നടത്തുന്നത്.

അതേ സമയം കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിയാനും കൗണ്‍സിലിംഗ് നല്‍കാനും അധ്യാപകരെ പരിശീലിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. കുട്ടികളിലെ ലഹരി, ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവ തടയുന്നതിനാണ് നടപടി.

ആദ്യഘട്ടത്തില്‍ മൂവായിരം അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുക. ആരോഗ്യ വകുപ്പിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററുമായി സഹകരിച്ചാണ് പരിശീലനം.

Content Highlights: Education Minister V Sivankutty files complaint

To advertise here,contact us