'പ്രിയ കുട്ടികളെ, എന്താവശ്യത്തിനും ഞങ്ങളുണ്ട്'; നിർദേശങ്ങളുമായി കേരള പൊലീസ്

ചുറ്റിലേക്കും തലയുയർത്തി നോക്കണമെന്നും എന്ത് ആവശ്യത്തിനും തങ്ങൾ കൂടെയുണ്ടെന്നും പൊലീസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി

dot image

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കാനിരിക്കെ കുട്ടികൾക്ക് നിർദേശങ്ങളുമായി കേരള പൊലീസ്. റോഡിലൂടെ നടക്കുമ്പോൾ വലതുവശം ചേർന്ന് നടക്കണമെന്നും സീബ്ര ലൈനിൽ മാത്രം റോഡ് മുറിച്ച് കടക്കണമെന്നും പൊലീസ് കുട്ടികൾക്ക് നിർദേശം നൽകുന്നു. ചുറ്റിലേക്കും തലയുയർത്തി നോക്കണമെന്നും എന്ത് ആവശ്യത്തിനും തങ്ങൾ കൂടെയുണ്ടെന്നും പൊലീസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയ്യപ്പെട്ട കുട്ടികളെ,റോഡിലൂടെ നടക്കുമ്പോൾ വലതുവശം ചേർന്ന് നടക്കുക. സീബ്ര ലൈനിൽ മാത്രം റോഡ് മുറിച്ച് കടക്കുക. ചുറ്റിലേക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ട്. എപ്പോൾ വേണമെങ്കിലും 112 എന്ന വിളിയ്ക്കാം. എല്ലാവിധ ആശംസകളും നേരുന്നു.

dot image
To advertise here,contact us
dot image