'ചോദിക്കാനുള്ളത് വേഗം ചോദിക്കൂ..ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായി'; ഗോൾഡ് നേടിയതിന് പിന്നാലെ മീരാഭായ്

വനിതകളുടെ 48 കിലോ വിഭാഗം വെയ്റ്റ്ലിഫ്റ്റിങ്ങിലാണ് മീരാഭായ് സ്വർണം നേടിയത്.

2026 കോമൺവെൽത്ത് ഗെയിംസിൽ സ്വർണതിളക്കവുമായി ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ് മീരാഭായ് ചാനു. വനിതകളുടെ 48 കിലോ വിഭാഗം വെയ്റ്റ്ലിഫ്റ്റിങ്ങിലാണ് മീരാഭായ് സ്വർണം നേടിയത്.

സ്വർണനേട്ടത്തോടൊപ്പം കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായി മൂന്ന് തവണ സ്വർണം നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡും മീരാഭായ് ചാനു സ്വന്തമാക്കി.

ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി നേരത്തെ തന്നെ മാറിയിട്ടുള്ള താരം ഇപ്പോൾ മെഡൽ നേട്ടത്തിന് പിന്നിലെ കഷ്ടപ്പാട് വിവരിക്കുകയാണ്.

ഭാരം കൂടിയാൽ അയോഗ്യമാക്കപ്പെടുമെന്നതിനാൽ മൂന്ന് ദിവസമായി ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്ന് മെഡൽനേട്ടത്തിനുശേഷം അവർ പ്രതികരിച്ചു. 'ചോദ്യങ്ങൾ വേഗം ചോദിക്കൂ, ഞാൻ മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല, എനിക്കുപോയി എന്തെങ്കിലും കഴിക്കണം' എന്നാണ് അവർ സമ്മാനദാന ചടങ്ങിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

50.5 കിലോഗ്രാമാണ് എന്റെ സ്വാഭാവിക ഭാരം. അതിനാൽ 49 കിലോഗ്രാമിന് 1.5 കിലോഗ്രാം കുറയ്ക്കണം, പക്ഷെ 48 കിലോഗ്രാമിന് ഇതിലും കൂടുതൽ കുറയ്ക്കണം. അത് വളരെ കഠിനമാണ്-അവർ വ്യക്തമാക്കി.

Content highlight: mirabai chanu emotional statement after winning gold medal

To advertise here,contact us