ISL പതിമൂന്നാം സീസണിന് ഇന്ന് തുടക്കം; കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നാളെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പതിമൂന്നാം സീസണ് ഇന്ന് തുടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പതിമൂന്നാം സീസണ് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ വൈകിട്ട് അഞ്ചിന് ബെംഗളൂരു എഫ്‌സി, സ്‌പോര്‍ട്ടിങ് ക്ലബ് ഡൽഹിയെ നേരിടും. രാത്രി 7.30ന് എഫ് സി ഗോവ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. കഴിഞ്ഞ സീസണിലുണ്ടായിരുന്ന പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും അവസാനിച്ചതോടെ പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ.

ആകെ പതിമൂന്ന് ടീമുകളാണ് ടൂർണമെന്റിലുള്ളത്. ജംഷഡ്പൂര്‍ എഫ്‌സിക്ക് പകരം ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഐഎസ്എല്ലിന്റെ ഭാഗമാകും. മത്സരങ്ങള്‍ ഹോം, എവേ ഫോര്‍മാറ്റിലാണ് നടക്കുക.അടുത്ത വര്‍ഷം മെയ് വരെ നീണ്ടുനില്‍ക്കുന്ന സീസണില്‍ ആകെ 163 മത്സരങ്ങളാണ് ഉള്ളത്. ആദ്യ ഘട്ടത്തില്‍ മത്സരങ്ങള്‍ വാരാന്ത്യങ്ങളില്‍ മാത്രം.

ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമിന് ഐഎസ്എല്‍ ഷീല്‍ഡും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലേക്കുള്ള യോഗ്യതയും ലഭിക്കും. തുടര്‍ന്ന് പോയിന്റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാര്‍ പ്ലേഓഫിലേക്കെത്തും. പിന്നീട് ഫൈനൽ പോരാട്ടവും നടക്കും.

പുതിയ ഉടമകൾക്ക് കീഴിൽ പുതിയ തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. നാളെ വൈകിട്ട് ഇന്റര്‍കാശിയാണ് ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ തന്നെയാണ് ഐക്കണ്‍ താരം. 22 കോടിയോളം ചിലവഴിച്ച് പുതിയ തുടക്കത്തിനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം. പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡിലും ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്.

content highlights: isl 13th season starts today kerala blasters first match tomorrow

To advertise here,contact us