ബാലൺ ഡി ഓര്‍ ആർക്ക്?; ചുരുക്ക പട്ടികയിൽ മെസിയും; റോണോ പുറത്ത്

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

2026ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 30 താരങ്ങളുടെ ലിസ്റ്റാണ് പ്രഖ്യാപിച്ചത്.

മുന്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി പട്ടികയില്‍ ഇടംപിടിച്ചപ്പോൾ പോർച്ചുഗൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്തായി. എട്ട് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുള്ള മെസി ഇത് 17-ാം തവണയാണ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംനേടുന്നത്.

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, സ്പാനിഷ് താരങ്ങളായ ലമീന്‍ യമാല്‍, പാവു കുബാര്‍സി, റോഡ്രി, ഫെറാന്‍ ടോറസ്, ഹാരി കെയ്ന്‍, ഹാലണ്ട്, ഫാബിയാന്‍ റൂയിസ് തുടങ്ങിയവരെല്ലാം ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാവായ ഉസ്മാന്‍ ഡെംബലെയും പട്ടികയിലുണ്ട്.

ഒക്ടോബര്‍ 26 നാണ് പുരസ്‌കാരച്ചടങ്ങ്. സ്പെയിനിനായി ലോകകപ്പ് കിരീടം നേടിയ ലമീന്‍ യമാലും റോഡ്രിയുമാണ് പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവർ.

Content Highlights: ballon dor nominees messi in ronaldo out football news

To advertise here,contact us