പുതിയ പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2026-27 സീസണിലെ തങ്ങളുടെ ആദ്യ പോരിനിറങ്ങിയ ചെൽസിക്ക് വിജയത്തുടക്കം.
എവേ പോരാട്ടത്തിൽ ചെൽസി ഫുൾഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയം. കോൾ പാമർ, ജാവോ പെഡ്രോ, മോർഗൻ റോജേഴ്സ് എന്നിവരുടെ ഗോളുകളിലാണ് ചെൽസി ജയം ഉറപ്പിച്ചത്. ഫുൾഹാമിനായി ജോഷ് കിങ്, ഗോൺസാലോ ഗാർസിയ എന്നിവർ വല ചലിപ്പിച്ചു.
കളി തുടങ്ങി 30ാം സെക്കൻഡിൽ തന്നെ ഫുൾഹാമിനെ ഞെട്ടിച്ച് ചെൽസിക്കായി ജാവോ പെഡ്രോ വല കുലുക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ വേഗതയേറിയ ഗോളുകളിൽ ഒന്നാണിത്.
content highlights: xabi chelsea debut win 30th second goal premier league