എമിലിയാനോ മാര്‍ട്ടിനെസ് വിരമിക്കുന്നു! തീരുമാനം സ്‌പെയ്‌നിനെതിരായ തോല്‍വിക്ക് പിന്നാലെ

2022 ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവ് കൂടിയായിരുന്നു എമിലിയാനോ മാര്‍ട്ടിനെസ്

അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് എമിലിയാനോ മാർട്ടിനെസ്. 2022 ലോകകപ്പിൽ അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടപ്പോൾ അതിൽ നിർണായക പങ്ക് വഹിച്ച താരമായിരുന്നു അദ്ദേഹം. കൂടാതെ 2021, 2024 കോപ്പ അമേരിക്കയിലും അദ്ദേഹം അർജന്റീനക്കായി അതിനിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ, 2026 ലോകകപ്പിലെ അർജന്റീനയുടെ തോൽവിക്ക് പിന്നാലെ എമിലിയാനോ വിരമിക്കാൻ പോകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

'അർജന്റീന ഒരിക്കൽ കൂടി ലോകകിരീടം നേടുമെന്ന് സ്വപ്നം കണ്ടിരുന്നു. സ്പെയിനിനോടേറ്റ തോൽവിയുടെ വിഷമം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. എങ്ങനെയാണ് ഇനി മുന്നോട്ട് പോകുന്നതെന്ന് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു. ഇത് ഇനി മാറിനിൽക്കേണ്ട സമയമായെങ്കിൽ ആരാധകർ ക്ഷമിക്കണം', എമി തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചു. തന്റെ ടീമിനായി തനിക്കാവുന്നതെല്ലം ചെയ്‌തെന്നും പരമാവധി ശ്രമിച്ചെന്നും എമി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം തിരശീലവീണ 2026 ലോകകപ്പിലും പ്രിത്യേകിച്ച് സ്പെയിനിനെതിരായ കലാശപ്പോരിലെ എമിയുടെ പ്രകടനവും അതിനിർണായകമായിരുന്നു. പതിനൊന്ന് സേവുകളായിരുന്നു താരം മത്സരത്തിൽ നടത്തിയിരുന്നത്. കൂടാതെ അർജന്റീന ലോകകിരീട ജേതാക്കളായ 2022 ലോകകപ്പിലെ ഗോൾഡൻ ഗ്ലൗ ജേതാവ് കൂടിയായിരുന്നു എമിലിയാനോ മാര്‍ട്ടിനെസ്.

Content highlight: Emiliano Martinez hints at international retirement after loss to Spain

To advertise here,contact us