അന്ന് ഇനിയേസ്റ്റ; ഇന്ന് ടോറസ്; എക്സ്ട്രാ ടൈമിലെ സ്പാനിഷ് വിജയതന്ത്രം

മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച സ്‌പെയിനിന് വേണ്ടി എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസാണ് വിജയഗോൾ നേടിയത്

അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് സ്‌പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടമുയർത്തിയിരിക്കുകയാണ്. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച സ്‌പെയിനിന് വേണ്ടി എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസാണ് വിജയഗോൾ നേടിയത്.

സ്‌പെയിനിന്റെ രണ്ടാം ലോക കിരീടനേട്ടം ഫുട്ബോൾ ലോകം ആഘോഷിക്കുമ്പോൾ 2010 ലോകകപ്പ് ഫൈനലിൽ ഇനിയേസ്റ്റ നേടിയ വിജയഗോളാണ് ചർച്ചയാവുന്നത്. നൂറ്റിപതിനാറാം മിനിറ്റിലായിരുന്നു ഇനിയേസ്റ്റയുടെ ഗോൾ അന്ന് പിറന്നത്. ഇന്ന് ഫെറാൻ ടോറസ് ഗോൾ നേടിയത് നൂറ്റിയാറാം മിനിട്ടിലും.

content highlights: 

To advertise here,contact us