2026 ഫിഫ ലോകകപ്പിലെ സ്പെയിൻ - ഫ്രാൻസ് സെമി ഫൈനൽ പോരാട്ടം കാണാൻ നേരിട്ടെത്തി മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ. മത്സരം നടന്ന അമേരിക്കയിലെ ഡാളസ് സ്റ്റേഡിയത്തിൽ ഭാര്യ സുചിത്രയ്ക്കൊപ്പമായിരുന്നു എത്തിയിരുന്നത്.
ആവേശം നിറഞ്ഞ പോരാട്ടം ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു സ്പെയിൻ മത്സരത്തിൽ ഫ്രാൻസിനെ തകർത്തിരുന്നത്. ആവേശം നിറഞ്ഞ മത്സരത്തിലെ മലയാളികളുടെ ഏറെ പ്രിയപ്പെട്ട മോഹൻലാലിൻറെ സാന്നിധ്യം മലയാളി ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ ആവേശമായി.
അർജന്റീന - സ്വിറ്റസർലാൻഡ് മത്സരം കാണുന്നതും മോഹൻലാൽ സ്റ്റേഡിയത്തിൽ മുമ്പ് എത്തിയിട്ടുണ്ട്. അർജന്റീനയുടെ എവേ ജേഴ്സി ധരിച്ചായിരുന്നു അന്ന് താരം സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. അതുമായി ബന്ധപ്പെട്ട താരത്തിനെ ചിത്രങ്ങളും വിഡിയോകളും ഇതിനോകാം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
Content highlight: Mohanlal wness FIFA World Cup 2026 France vs Spain semi-final