ബലോഗൻ തിരിച്ചെത്തിയിരുന്നു, പക്ഷെ കാര്യമുണ്ടായില്ല; മൂന്ന് ആതിഥേയരും ലോകകപ്പിൽ നിന്ന് പുറത്ത്

2026 ലോകകപ്പിന് ആതിഥേയത്വം വഹിച്ച കാനഡ, മെക്സിക്കോ, അമേരിക്ക എന്നി രാജ്യങ്ങൾ ലോകകപ്പിൽ നിന്ന് പുറത്തതായി

ബോസ്നിയക്കെതിരായ മത്സരത്തിൽ അമേരിക്കയുടെ ഫൊളാരിൻ ബലോഗണിന് റെഡ് കാർഡ് ലഭിക്കുകയും സസ്‌പെൻഷനിൽ ആവുകയും പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിന് പിന്നാലെ വിലക്ക് റദ്ദാക്കുകയും അങ്ങനെ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ഇന്ന് നടന്ന യുഎസ്എ - ബെൽജിയം പോരിൽ ബലോഗൻ മൈതാനത്തിറങ്ങിയിരുന്നു. എന്നാൽ, വലിയ തരത്തിലുള്ള ഇമ്പാക്ട് കളിക്കളത്തിൽ കൊണ്ടുവരാൻ താരത്തിന് ആയിരുന്നില്ല.

ബലോഗൻ തങ്ങളുടെ പ്രധാന താരങ്ങളിൽ ഒരാളെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബലോഗൻ ബോസ്നിയക്ക് എതിരായ മത്സരത്തിൽ റെഡ് കാർഡ് ലഭിക്കാനുള്ള ഫൗൾ ചെയ്തിരുന്നില്ലെന്നും അതിനാൽ താരത്തിന്റെ വിലക്ക് പുനഃപരിശോധിക്കണമെന്നും താൻ ആവശ്യപ്പെട്ടിരുന്നെനും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.

2026 ലോകകപ്പിന് ആതിഥേയത്വം വഹിച്ച കാനഡ, മെക്സിക്കോ, അമേരിക്ക എന്നി രാജ്യങ്ങൾ ലോകകപ്പിൽ നിന്ന് പുറത്തതായി. മൂന്ന് രാജ്യങ്ങളും ടൂർണമെന്റിന്റെ പ്രീ-ക്വാർട്ടർ വരെ എത്തിയിരുന്നു. കാനഡ ആയിരുന്നു ആധിത്വയാറിൽ ആദ്യം പുറത്തായിരുന്നത്. മൊറോക്കോ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കാനഡയെ പരാജയപ്പെടുത്തിയിരുന്നത്. എന്നാൽ, മെക്സിക്കോ ഇംഗ്ലണ്ടിനോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ലോകകപ്പിൽ നിന്ന് പുറത്തായത്. 2 - 3 ആയിരുന്നു മെക്സിക്കോ - ഇംഗ്ലണ്ട് പോരാട്ടത്തിന്റെ മത്സരഫലം. ബെൽജിയത്തോട് ആയിരുന്നു യുഎസ്എയുടെ തോൽവി. ഒന്നിനെതിരെ നാല് ഗോളുകളായിരുന്നു ബെൽജിയത്തിന്റെ ജയം.

Content highlight: FIFA World Cup 2026 hosts eliminated

To advertise here,contact us