ഹാളണ്ടിന്റെ കണ്ടില്ലേ..ഉറക്കം നല്ലതാ; നോർവേ സൂപ്പർ താരം ഒരു ദിവസം ഉറങ്ങുക 11 മണിക്കൂർ

ഫിഫ ലോകകപ്പ് 2026 ൽ തന്റെ മിന്നും ഗോളടി മികവ് തുടരുകയാണ് എർലിങ് ഹാളണ്ട്.

ഫിഫ ലോകകപ്പ് 2026 ൽ തന്റെ മിന്നും ഗോളടി മികവ് തുടരുകയാണ് എർലിങ് ഹാളണ്ട്. ബ്രസീലിനെതിരെ താരം നേടിയ ഇരട്ട ഗോളിന്റെ കരുത്തിലാണ് നോർവെയെ വിജയിച്ചു കയറിയത്.

ലോകകപ്പിലെ നാല് മത്സരങ്ങളില്‍ ഏഴ് ഗോളുകളുമായി മെസിക്കും എംബാപ്പെക്കുമൊപ്പം ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തിലാണ് ഇപ്പോൾ ഹാളണ്ട്.

നേരത്തെ തന്നെ ഹാളണ്ടിന്റെ ഭക്ഷണ രീതി വൈറലാണ്. സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള ഭക്ഷണക്രമമാണ് ഹാളണ്ടിന്റേത്. ഒരു ദിവസം ഏതാണ്ട് 6,000 കലോറി ഭക്ഷണമെങ്കിലും താരം കഴിക്കുന്നുണ്ട്.

ഫാസ്റ്റ് ഫുഡോ കൊഴുപ്പുള്ള ആഹാരമോ അല്ല ഇത്. പശുവിന്റെ ലിവര്‍, ഹൃദയം എന്നിവ ഹാളണ്ടിന്റെ പ്രധാന ഭക്ഷണമാണ്. അയണും വിറ്റാമിനുകളും ധാരാളമടങ്ങിയ ഈ പരമ്പരാഗത ഭക്ഷണമാണ് തന്റെ കരുത്തിന്റെ രഹസ്യമെന്ന് ഹാളണ്ട് സാക്ഷ്യപ്പെടുത്തുന്നു.

ഒരു അത്ലറ്റിന്റെ ശരീരത്തിന് ഏറ്റവും പ്രധാനം വിശ്രമമാണെന്ന് ഹാളണ്ട് വിശ്വസിക്കുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടാന്‍ അത്യാധുനിക സാങ്കേതികവിദ്യയാണ് താരം പ്രയോജനപ്പെടുത്തുന്നത്. ദിവസവും 10 മുതല്‍ 11 മണിക്കൂര്‍ വരെയാണ് താരം ഉറങ്ങുന്നത്.

Content highlights:erling haaland sleep routine lifestyle

To advertise here,contact us