' മധ്യനിരയിൽ പുതിയ കളിക്കാരെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്'; കാർലോ ആഞ്ചലോട്ടി

നോർവേയ്ക്ക് എതിരായ തോലവിക്ക് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് ബ്രസീൽ ടീം മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടി

നോർവേയ്ക്ക് എതിരായ തോലവിക്ക് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് ബ്രസീൽ ടീം മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടി. പ്രീ-ക്വാർട്ടറിൽ നോർവേയ്ക്കെതിരെ 2 - 1 ന് പരാജയപ്പെട്ടതിനെ പിന്നാലെയായിരുന്നു ആഞ്ചെലോട്ടിയുടെ പ്രതികരണം. ഞാൻ രാജി വൈക്കില്ലെന്നും പുതിയൊരു യുഗത്തിന് തുടക്കമിടും എന്നാണ് അദ്ദേഹത്തിന്റെ വ്യക്തമാക്കിയിരിക്കുന്നത്.

'ഞാനും എന്റെ സഹപരിശീലകരും ഞങ്ങളുടെ ജോലി തുടരും. പ്രീ-ക്വാർട്ടറിലെ തോൽവിയിൽ ആരാധകരെ പോലെ ഞങ്ങളും ദുഃഖിതരാണ്. മത്സരഫലത്തിൽ നിരാശയുണ്ട്. എന്നാൽ, പുതിയ ആശയങ്ങളുമായി വരും വർഷങ്ങളിൽ ഞങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇത് ഫുട്ബോളാണ്, ഇവിടെ വിജയവും തോൽവിയും സാധാരണമാണ്. ഇനി മാറ്റങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. മധ്യനിരയിൽ പുതിയ കളിക്കാരെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്', ആഞ്ചലോട്ടി വ്യക്തമാക്കി. ഈ പരാജയത്തോടെ പരിശീലകസ്ഥാനം രാജിവച്ചെക്കുമെന്ന വാർത്തകൾ അദ്ദേഹം തള്ളുകയും ചെയ്തിരുന്നു.

Content highlight: Carlo Ancelotti says it is essential to bring new players in midfield

To advertise here,contact us