എംബപ്പേ കൈ കൊടുത്തില്ല; താരത്തിന്റെ പുറത്തേക്ക് പന്ത് വലിച്ചെറിഞ്ഞ് പാരഗ്വായ് ഗോൾ കീപ്പർ

ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റ് നൽകുന്ന മത്സരം എന്നതിലപ്പുറം കൈയാങ്കളി കൊണ്ടും ശ്രദ്ധിക്കപ്പെട്ട മത്സരമായിരുന്നു ഫ്രാൻസ് - പാരഗ്വായ് പോരാട്ടം

ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റ് നൽകുന്ന മത്സരം എന്നതിലപ്പുറം കൈയാങ്കളി കൊണ്ടും ശ്രദ്ധിക്കപ്പെട്ട മത്സരമായിരുന്നു ഫ്രാൻസ് - പാരഗ്വായ് പോരാട്ടം. താരങ്ങൾ തമ്മിൽ നടത്തിയ ഏറ്റുമുട്ടലിന് പുറമെ മറ്റൊരു സംഭവത്തിന് കൂടി മത്സരം ഇന്നലെ സാക്ഷ്യം വഹിച്ചിരുന്നു. ഹസ്തദാനം നൽകാതിരുന്ന ഫ്രാൻസിന്റെ സൂപ്പർ തരാം കിലിയൻ എംബപ്പേ പുറത്തേക്ക് പന്ത് വലിച്ചെറിയുന്നതായിരുന്നു ആ സംഭവം.

പാരഗ്വായിയെ എതിരില്ലാത്ത ഒരു ഗോളിന് ഇന്നലെ ഫ്രാൻസ് തകർത്തിരുന്നു. റഫറിയുടെ ലോങ്ങ് ഫൈനൽ വിസിലിന് തൊട്ട് പിന്നാലെ എംബപ്പേയ്ക്ക് ഷേക്ക് ഹാൻഡ് കൊടുക്കാൻ ചെന്നതായിരുന്നു പാരഗ്വായ് ഗോൾ കീപ്പർ ഒർലാൻഡോ ഹിൽ. എന്നാൽ, എംബപ്പേ കൈ നൽകാതെ അവിടെ നിന്ന് മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതാണ് ഹില്ലിനെ ചൊടുപ്പിച്ചത്. നിയന്ത്രണം നഷ്ട്ടപ്പെട്ട ഹിൽ തന്റെ കൈയിൽ ഇരുന്ന പന്ത് നേരെ എംബാപ്പയുടെ പുറത്തേക്ക് എറിഞ്ഞു. എന്നാൽ, അപ്പോഴും ഫ്രഞ്ച് നായകൻ ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലുമാണ്.

പോരാട്ടവീര്യത്തിനും കയ്യാങ്കളിക്കും ഒടുവിൽ 1 - 0 ന് ഫ്രാൻസ് ക്വാർട്ടറിലേക്ക് യോഗ്യത നേടുകയായിരുന്നു. പെനാലിറ്റിയിലൂടെ നായകൻ എംബപ്പേ തന്നെയായിരുന്നു ഫ്രാൻസിന്റെ വിജയശിൽപ്പി ആയതും. ജൂലൈ 10-ന് പുലർച്ചെ ഒന്നരക്കാണ് മത്സരം. കാനഡയെ തകർത്തെത്തുന്ന മൊറോക്കോയാണ് ക്വാർട്ടറിൽ ഫ്രാൻസിന്റെ എതിരാളികൾ.

Content highlight: Kylian Mbappe Paraguay goalkeeper handshake controversy

To advertise here,contact us