ക്വാർട്ടറിലേക്ക് ആര്? നോർവേയ്‌ക്കെതിരെ ബ്രസീൽ കളത്തിൽ

പുലർച്ചെ 1:30 ന് ന്യൂയോർക്ക്, ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്

2026 ഫിഫ ലോകകപ്പിൽ ഇനി ബ്രസീൽ - നോർവേ പോരാട്ടം. പുലർച്ചെ 1:30 ന് ന്യൂയോർക്ക്, ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്. എന്ത് വിലകൊടുത്തും ക്വാർട്ടർ പ്രവേശനം ഉറപ്പാക്കാൻ തന്നെ ആയിരിക്കും ഇരുടീമുകളും ഇന്ന് ലക്ഷ്യമിടുക.

തോൽവി എന്തെന്ന് അറിയാതെ ആണ് കാനറികളുടെ വരവ്. മോറോസിക്കോയ്ക്ക് എതിരെ സമനില പിടിച്ച ബ്രസീൽ ഹെയ്തിള്ള എതിരെയും സ്കോട്ലാൻഡിന് എതിരെയും എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ജയമായിരുന്നു സ്വന്തമാക്കിയത്. പരിക്കേറ്റ ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ ടീമിലേക്ക് മടങ്ങിയെത്തിയത് ആശ്വാസം തന്നെയാണ്. സ്കോട്ലാൻഡിനെതിരെ 75 - ആം മിനിട്ടിലും കളത്തിലിറങ്ങിയുന്നു. എന്നാൽ ജപ്പാനെതിരായ റൗണ്ട് ഓഫ് 32 ലെ മത്സരത്തിൽ താരം ഇറങ്ങിയിരുന്നില്ല. അതേസമയം, പരിശീലകൻ കാർലോ ആഞ്ചലോട്ടി നെയ്മർ 90 മിനിറ്റും കളിക്കാൻ സജ്ജനാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്വേറ്റയ്ക്ക് പിന്നാലെ സൂപ്പർ താരം റാഫിഞ്ഞയും പരിക്കേറ്റ പുറത്ത് ടീമിന് തിരിച്ചടിയാണ്. റൗണ്ട് ഓഫ് 32 ൽ ജപ്പാനെതിരെ ഉജ്ജ്വല തിരിച്ച് വരവ് നടത്തിയാണ് ബ്രസീൽ പ്രീ-ക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആയിരുന്നു കാനറികളുടെ ജയം.

അതേസമയം, ഗ്രൂപ്പ് റൗണ്ടിൽ ഒരു തോൽവിയും രണ്ട് ജയവും ആയിട്ടാണ് നോർവേ റൗണ്ട് ഓഫ് 32 ലേക്ക് പ്രവേശിച്ചത്. ഫ്രാൻസിനെതിരെ ആയിരുന്നു നോർവേ മുട്ടുമടക്കിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അവരുടെ തോൽവി. സെനഗലിനെതിരെ 3 - 2 ന്റെ ജയവും ഇറാഖിനെതിരെ 4 -1 ന്റെ ജയവുമായിരുന്നു നോർവേയുടെ സമ്പാദ്യം. റൗണ്ട് ഓഫ് 32 ൽ ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ജയം സ്വന്തമാക്കിയത്. നെയ്മർ, വിനീഷ്യസ്, ഹാലാൻഡ് എന്നിവർ നേർക്കുനേർ വരുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Content highlight: FIFA World Cup 2026 Brazil vs Norway round of 16

To advertise here,contact us