നോക്കൗട്ടിൽ ജപ്പാന് കാര്യങ്ങൾ കഠിനം; എതിരാളികൾ ബ്രസീൽ

ജൂൺ 29 ന് നടക്കുന്ന മത്സരത്തിൽ ബ്രസീൽ ആണ് ജപ്പാന് എതിരാളികൾ. രാത്രി 10:30 ന് ഹ്യൂസ്റ്റൺ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്

ഇന്ന് നടന്ന ജപ്പാൻ - സ്വീഡൻ മത്സരത്തിൽ സമനില നേടി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം സുരക്ഷിതമാക്കിയതോടെ നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ജപ്പാൻ. എന്നാൽ, നോക്കൗട്ട് കടമ്പ അവർക്ക് അത്ര എളുപ്പമായിരിക്കില്ല. ജൂൺ 29 ന് നടക്കുന്ന മത്സരത്തിൽ ബ്രസീൽ ആണ് ജപ്പാന് എതിരാളികളായി എത്തുന്നത്. അന്ന് രാത്രി 10:30 ന് ഹ്യൂസ്റ്റൺ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്.

മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമുള്ള ജപ്പാൻ നിലവിൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അഞ്ച് പോയിന്റാണ് ജപ്പാന്റെ സമ്പാദ്യം. അതേസമയം, മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാണ് കാനറികളുടെ വരവ്. പരിക്കേറ്റ പുറത്തിരുന്ന ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ കളിക്കളത്തിലേക്ക് തിരിച്ചെത്തിയത് ടീമിനും ആരാധകർക്കും വലിയ ആശ്വാസമാണ്. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ നെയ്മർ മുഴുവൻ സമയവും കളിക്കളത്തിൽ ഉണ്ടായിരുന്നില്ല. 75-ആം മിനിറ്റിൽ പകരക്കാരനായി ആയിരുന്നു താരം മൈതാനത്തെത്തിയത്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബ്രസീൽ സമനിലയിൽ കുരുങ്ങിയിരുന്നെങ്കിലും പിന്നീട് കളിച്ച രണ്ട് മത്സരത്തിലും എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു വിജയിച്ചത്. ജപ്പാന് അവസാനം കളിച്ച ടുണീഷ്യയ്ക്ക് എതിരായ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ജയിച്ചത്. മറ്റ് രണ്ട് മത്സരങ്ങളും സമനിലയിലായിരുന്നു അവസാനിച്ചത്.

Content highlight: Japan faces tough Brazil challenge in World Cup knockout round

To advertise here,contact us