2026 അമേരിക്കന്‍ ഫുട്ബോള്‍ ലോകകപ്പിലെ ആദ്യജയം ആതിഥേയരായ മെക്സിക്കോയ്ക്ക്. ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോല്‍പ്പിച്ചു. ഹുലിയന്‍ ക്വിനോനസും (ഒമ്പത്) റൗള്‍ ജിമിനസും (67) മെക്സിക്കോയ്ക്കുവേണ്ടി ഗോളടിച്ചു. നാടീകയമായ മത്സരത്തിനാണ് മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മൂന്ന് റെഡ് കാര്‍ഡുകളാണ് മത്സരത്തില്‍ വിവിധ താരങ്ങള്‍ കണ്ടത്. ദക്ഷിണാഫ്രിക്കയുടെ യായ സിതോളും (50-ാം മിനിറ്റ്) തെംബ സ്വാനെയും (84-ാം മിനിറ്റ്) മെക്സിക്കോ ക്യാപ്റ്റന്‍ സിസര്‍ മൊണ്ടെസും (90+2) ചുവപ്പുകാര്‍ഡ് വഴങ്ങി.
content highlights: Mexico secures their first win in the Football World Cup