മൊറോക്കൻ മിഡ്‌ഫീൽഡർ കരീം ബെനാരിഫിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി

കൊച്ചിയിലെത്തിയ കരീം ബെനാരിഫ് വരാനിരിക്കുന്ന മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾക്കായി ടീമിനൊപ്പം ചേർന്നു

മൊറോക്കൻ മിഡ്‌ഫീൽഡർ കരീം ബെനാരിഫിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. 33 വയസ്സുകാരനായ ബെനാരിഫ് ഇറാഖ് സ്റ്റാർസ് ലീഗിലെ കർബല എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.

മൊറോക്കോയിലെ റബാത്തിൽ ജനിച്ച അദ്ദേഹം നോർത്ത് ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും വിവിധ ലീഗുകളിൽ കളിച്ച് പരിചയസമ്പത്തുള്ള താരമാണ്. സെൻട്രൽ മിഡ്‌ഫീൽഡറായ ബെനാരിഫ് ഡിഫൻസീവ് മിഡ്‌ഫീൽഡറായും റൈറ്റ് മിഡ്‌ഫീൽഡറായും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള താരമാണ്.

മൊറോക്കൻ ക്ലബ്ബായ എഫ്‌എആർ റബാത്തിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന അദ്ദേഹം എഫ്‌യുഎസ് റബാത്ത്, മൗലൗദിയ ഔജ്ദ തുടങ്ങിയ പ്രമുഖ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ പ്രധാന ടൂർണമെന്റുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. കൊച്ചിയിലെത്തിയ കരീം ബെനാരിഫ് വരാനിരിക്കുന്ന മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾക്കായി ടീമിനൊപ്പം ചേർന്നു.

Content Highlights: Kerala Blasters FC Confirmed appointment of Moroccan midfielder Karim Benarif

To advertise here,contact us