ഇവൻ എന്തിന്റെ കുഞ്ഞാണ് ദൈവമേ..; ലിസ്റ്റ് എ ക്രിക്കറ്റിൽ അതിവേഗ ഡബിൾ സെഞ്ച്വറിയുമായി വൈഭവ്

ഏഷ്യകപ്പില്‍ യുഎഇക്കെതിരെ ഡബിൾ സെഞ്ച്വറിയുമായി വൈഭവ് സൂര്യവംശി. 52 പന്തിലാണ് വൈഭവ് 200 റണ്‍സ് മറികടന്നത്. 28 സിക്സറും 7 ഫോറും സഹിതമാണ് വൈഭവ് ഇരട്ട സെഞ്ചറി നേടിയത്.

Vaibahv suryvanshi

ഏഷ്യകപ്പില്‍ യുഎഇക്കെതിരെ ഡബിൾ സെഞ്ച്വറിയുമായി വൈഭവ് സൂര്യവംശി. 52 പന്തിലാണ് വൈഭവ് 200 റണ്‍സ് മറികടന്നത്. 28 സിക്സറും 7 ഫോറും സഹിതമാണ് വൈഭവ് ഇരട്ട സെഞ്ചറി നേടിയത്. ഇരട്ട സെഞ്ചറി നേടിയതിനു പിന്നാലെ വൈഭവ് പുറത്തായി. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചറിയാണിത്.

തുടക്കം മുതല്‍ തകര്‍ത്തടിച്ചാണ് വൈഭവ് കളിച്ചത്. 16 പന്തില്‍ അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കി. എട്ടു സിക്സറുകള്‍ സഹിതമാണ് വൈഭവ് അര്‍ധ സെഞ്ചറി നേടിയത്.

വെടിക്കെട്ട് തുടര്‍ന്ന 28 പന്തിൽ സെഞ്ച്വറിയും പൂർത്തിയാക്കി. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ചറിയാണ് ഇത്. ശേഷം 24 പന്തുകളിൽ നിന്ന് അടുത്ത നൂറ് റൺസ് കൂടെ വൈഭവ് അടിച്ചെടുത്തു.

വൈഭവിന്റെ വെടിക്കെട്ട് ഡബിൾ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ യു എ ഇ ഉയർത്തിയ 249 റൺസ് ടോട്ടൽ വെറും 14 .2 ഓവറിൽ മറികടന്നു.

content highlights:

To advertise here,contact us