തല'യ്‌ക്കൊപ്പം വിരമിക്കാൻ 7-ാം നമ്പറും ; ധോണിയുടെ ജേഴ് സി നമ്പർ പിന്‍വലിക്കാൻ CSK

ഇതിന് പിന്നാലെയാണ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സി പിന്‍വലിക്കാൻ ചെന്നൈ തീരുമാനിച്ചത്

വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ താരം എം.എസ്. ധോണിയോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ച ഏഴാം നമ്പർ' ജേഴ്സി പിൻവലിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്നലെയാണ് 45കാരനായ ധോണി തന്‍റെ ഐപിഎല്‍ കരിയറിന് വിരാമമിട്ടത്.

ഇതിന് പിന്നാലെയാണ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സി പിന്‍വലിക്കാൻ ചെന്നൈ തീരുമാനിച്ചത് . 2008-ൽ സി.എസ്.കെയുടെ ആദ്യ സൈനിംഗായി ടീമിലെത്തിയത് മുതൽ ഏഴാം നമ്പർ ജേഴ്സിയണിഞ്ഞാണ് ധോണി കളത്തിലിറങ്ങിയത്. ചെന്നൈയുടെ 17 വർഷത്തെ ഐ.പി.എൽ യാത്രയിലും ഏഴാം നമ്പർ ജേഴ്‌സിയാണ് ധരിച്ചിരുന്നത്

ധോണിക്കൊപ്പം ഏഴാം നമ്പറും വിരമിക്കുന്നതോടെ ഇനി മുതൽ ചെന്നൈ സൂപ്പർ കിംഗ്സിൽ മറ്റൊരു താരത്തിനും ഏഴാം നമ്പർ ജേഴ്സി അണിയാനാവില്ല. 2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോൾ ബി.സി.സി.ഐയും ധോണിയോടുള്ള ആദരവായി ഏഴാം നമ്പർ ജേഴ്സി പിൻവലിച്ചിരുന്നു.

content highlights: csk retire ms dhoni jersey number 7

To advertise here,contact us