ഐ പി എൽ പുതിയ സീസണിൽ ബാറ്റിങ് പരിശീലകനില്ലാതെ കളത്തിലിറങ്ങാനുള്ള ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സദഗോപൻ രമേഷ്. ടീമിന്റെ സമീപകാല പ്രകടനങ്ങൾ പരിശോധിക്കുമ്പോള്‍ ഈ നീക്കം ഞെട്ടിക്കുന്നതാണെന്നും രമേശ് വ്യക്തമാക്കി.
'മൈക്കൽ ഹസിയെപ്പോലൊരു മികച്ച ബാറ്റിങ് പരിശീലകൻ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ രണ്ട് സീസണുകളിൽ ചെന്നൈക്ക് ബാറ്റിങ്ങിൽ കാര്യമായ പുരോഗതിയുണ്ടാക്കാനായില്ല. എന്നിട്ടും ബാറ്റിങ് പരിശീലകനെ നിയമിക്കാതിരിക്കുന്നതിന് പിന്നിലെ കാരണം മനസിലാകുന്നില്ല. ധോണി ഒരു മെന്ററുടെ റോൾ ഏറ്റെടുക്കുമോ എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്' രമേശ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേ ഓഫ് കാണാതെയാണ് ചെന്നൈ സീസണ് അവസാനിപ്പിച്ചത്. ബാറ്റിങ്ങിലെ പോരായ്മകളായിരുന്നു തിരിച്ചടിയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഈ സാഹചര്യത്തിൽ ബാറ്റിംഗ് കോച്ച് ഇല്ലാത്തത് തിരിച്ചടിയാണെന്നും രമേശ് പറഞ്ഞു.
ദീര്‍ഘകാലമായി ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന സ്റ്റീഫൻ ഫ്ലെമിങ് ഉള്‍പ്പെടെയുള്ളവര്‍ പടിയിറങ്ങി. ഫ്ലെമിങ്ങിന്റെ പകരക്കാരനായി മുൻ ഇന്ത്യൻ പേസര്‍ സഹീർ ഖാനെയാണ് ചെന്നൈ നിയമിച്ചിരിക്കുന്നത്. adutha സീസണിൽ ഒരു മിന്നും കംബാക്കാണ് ചെന്നൈ ലക്ഷ്യമിടുന്നത്.
content highlights: ex indian cricketer criticizes csk-team-management-decision