ഉർവിൽ പട്ടേലിന് ഇരട്ട സെഞ്ച്വറി; ഗുജറാത്തിന് വമ്പൻ ടോട്ടൽ; കേരളത്തിന് തകർച്ച

ഗുജറാത്തിന്റെ കൂറ്റൻ സ്കോർ പിന്തുടർന്ന് ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന് ബാറ്റിങ് തകർച്ച.

രഞ്ജി ട്രോഫിയിൽ ഗുജറാത്തിന്റെ കൂറ്റൻ സ്കോർ പിന്തുടർന്ന് ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന് ബാറ്റിങ് തകർച്ച. മൂന്നാം ദിവസം 65 ഓവർ പിന്നിടുമ്പോൾ 230 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. അസറുദ്ധീൻ 29 റൺസുമായും ആദിത്യ സർവതെ 50 റൺസുമായും ക്രീസിലുണ്ട്. വിഷ്ണു വിനോദ് 66 റൺസും സച്ചിൻ ബേബി 42 റൺസും നേടി.

നേരത്തെ ഒൻപത് വിക്കറ്റിന് 534 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു ഗുജറാത്ത്. ഇരട്ട സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഉർവിൽ പട്ടേലിന്റെ ഇന്നിങ്സാണ് ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.

227 പന്തുകളിൽ 17 ഫോറും ആറ് സിക്സും അടക്കമാണ് ഉർവിൽ 210 റൺസെടുത്തത്. ആര്യ ദേശായി 95 റൺസും വിശാൽ ജയ്‌സ്വാൾ 77 റൺസും നേടി.

കേരളത്തിന് വേണ്ടി എൻ.പി. ബേസിൽ മൂന്നും ആദിത്യ സർവാടെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

content highlights:urvil patel double century gujarat vs kerala ranji trophy

To advertise here,contact us