'അഭിഷേകിന്റെ അതിവേഗ സെഞ്ച്വറി തകർക്കുക ആ കിവീസ് താരം'; മുൻ ഇന്ത്യൻ സഹപരിശീലകൻ

ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പര മറ്റന്നാള്‍ മുതൽ ആരംഭിക്കുകയാണ്.

ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പര മറ്റന്നാള്‍ മുതൽ ആരംഭിക്കുകയാണ്. ഇതിനിടെ ടി20 ക്രിക്കറ്റിൽ 30 പന്തിൽ സെഞ്ചുറി നേടി റെക്കോർഡിട്ട അഭിഷേക് ശര്‍മയുടെ നിലവിലെ റെക്കോര്‍ഡ് തകർക്കാൻ സാധ്യതയുള്ള താരത്തെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യ സഹപരിശീലകന്‍ കൂടിയായ അഭിഷേക് നായര്‍.

ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലനാണ് അഭിഷേകിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാൻ സാധ്യതയുള്ള താരമെന്ന് അഭിഷേക് നായർ പറഞ്ഞു.

ന്യൂസിലൻഡിലെ ചെറിയ ബൗണ്ടറികളും അവിടുത്തെ പിച്ചിന്‍റെ സ്വഭാവവും ഫിൻ അലന്‍റെ ബാറ്റിംഗ് ശൈലിക്ക് തികച്ചും അനുയോജ്യമാണെന്ന് ജിയോഹോട്ട്സ്റ്റാറിന്റെ 'ഔട്ട് ഓർ നോട്ട് ഔട്ട്' പ്രോഗ്രാമിൽ അഭിഷേക് നായർ വ്യക്തമാക്കി.

മുൻപ് ടി20, ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അലൻ സ്വന്തമാക്കിയിരുന്നു. 33 പന്തിലായിരുന്നു നേട്ടം.

ഈ വർഷം മികച്ച ഫോമിലുള്ള അലൻ 10 ടി20 മത്സരങ്ങളിൽ നിന്ന് 202-ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 378 റൺസ് നേടിയിട്ടുണ്ട്. 2026 സീസണിലെ എല്ലാ ടി20 മത്സരങ്ങളിലുമായി 180-ലേറെ സ്ട്രൈക്ക് റേറ്റിൽ 1,496 റൺസാണ് ഫിന്‍ അലൻ അടിച്ചുകൂട്ടിയത്.

മറുഭാഗത്ത്, ഈ വർഷം 34 ടി20കളിൽ നിന്ന് 201.68 സ്ട്രൈക്ക് റേറ്റിൽ 956 റൺസ് നേടിയ അഭിഷേക് ശർമ്മയും മികച്ച ഫോമിലാണ്. അടുത്തിടെ അന്താരാഷ്ട്ര ടി20യിൽ 2000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായും അഭിഷേക് മാറിയിരുന്നു.

content highlights:former indian assistant coach predicts kiwi player to break abhishek sharma fastest century record

To advertise here,contact us