സഞ്ജു മിന്നി; വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ടോട്ടൽ

രണ്ടാം ടി20 മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 249 റണ്‍സിന്‍റെ കൂറ്റൻ ടോട്ടൽ

രണ്ടാം ടി20 മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 249 റണ്‍സിന്‍റെ കൂറ്റൻ ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തിൽ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു.

41 പന്തില്‍ 82 റണ്‍സെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാൻ കിഷന്‍ 22 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ അഭിഷേക് ശര്‍മ 12 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി.

അവസാന ഓവറുകളിൽ തകര്‍ത്തടിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ 18 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 18 പന്തില്‍ 44 റണ്‍സടിച്ച് പുറത്താകാതെ നിന്നു. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് നാലോവറില്‍ 24 റണ്‍സിന് 3 വിക്കറ്റെടുത്തു.

നേരത്തെ അഞ്ച് ടി 20 മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു.

content highlights : india vs west indies 2nd t20 sanju samson half century huge total

To advertise here,contact us