വനിതാ ഏഷ്യകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യ ഉയർത്തിയ 183 റണ്‍സ് ടോട്ടൽ പിന്തുടർന്ന ശ്രീലങ്കയുടെ മറുപടി 111 റൺസിൽ അവസാനിച്ചു. 72 റൺസിന്റെ മിന്നും ജയമാണ് ഇന്ത്യ നേടിയത്.
39 പന്തില്‍ നിന്ന് 68 റണ്‍സ് നേടി ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 39 പന്തില്‍ നിന്ന് 59 റണ്‍സ് നേടി സ്മൃതി മന്ദാനയും മികച്ച സ്കോര്‍ നേടി.
മറുപടി ബാറ്റിങ്ങിൽ ലങ്കൻ നായിക ചാമരി അത്തപ്പത്തു 36 റൺസുമായി പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരണി നാലും ദീപ്തി ശർമ മൂന്നും വിക്കറ്റ് നേടി.
ഇന്ത്യയുടെ എട്ടാം വനിതാ ഏഷ്യ കപ്പ് കിരീടം കൂടിയാണിത്. 2024 ൽ തങ്ങളെ തോൽപ്പിച്ച് ആദ്യ കിരീടം നേടിയ ശ്രീലങ്കയോടുള്ള പകരം വീട്ടൽ കൂടിയായിരുന്നു ഇന്ത്യയുടേത്.
content highlights:india women win womens asia cup title beating sri lanka