വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റിൽ പാക് താരങ്ങൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമാണ്. കളിയേക്കാളുപരി കളത്തിനും പുറത്തുമുള്ള പാക് വനിതാ താരങ്ങളുടെ അതിരുവിട്ട പ്രകടനങ്ങൾ ആണ് പലപ്പോഴും ചർച്ചയാകുന്നത്.
ഇപ്പോഴിതാ ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലി സഹസ്ഥാപകനായ 'വണ്‍8' സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡിന്റെ ഷൂകള്‍ പാക് വനിതാ ക്രിക്കറ്റ് താരങ്ങള്‍ ധരിച്ചെത്തിയതാണ് പുതിയ ചർച്ച.
ഹോങ്കോങ്ങിനെതിരായ മത്സരത്തിനിടയിലാണ് പാക് കളിക്കാരായ നഷ്ര സന്ധു, ഈമാന്‍ ഫാത്തിമ എന്നിവര്‍ ഈ ഷൂകള്‍ ധരിച്ചെത്തിയത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇന്ത്യയുടെ പ്രധാന കായിക ഐക്കണുകളില്‍ ഒരാളുമായി ബന്ധപ്പെട്ട ബ്രാന്‍ഡ് പാക് താരങ്ങള്‍ ധരിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
അതേസമയം ഇന്ത്യയോട് ദയനീയമായ തോറ്റ പാകിസ്താൻ ഹോങ്കിനെതിരായ മത്സരത്തിൽ 72 റൺസിന്റെ വിജയവുമായി വനിതാ ഏഷ്യ കപ്പിന്റെ സെമിഫൈനലിൽ കടന്നു. മത്സരത്തിൽ ഏഴു റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്ത നഷ്റ സന്ധുവാണ് പാകിസ്താന്റെ വിജയശിൽപി. സെമിയിൽ ശ്രീലങ്കയാണ് പാക്കിസ്ഥാന്റെ എതിരാളികൾ. ആദ്യ സെമിയിൽ ഇന്ത്യ, ബംഗ്ലദേശിനെ നേരിടും.
content highlights: pakistan women cricketers wear virat kohli one8-shoes-viral-photos