'ആദ്യം വൈഭവ്, ഇപ്പോൾ ജയ്സ്വാൾ... ഈ ശിക്ഷ പോരാ'; തുറന്നടിച്ച് മഞ്ജരേക്കർ

ജയ്‌സ്വാളിനെതിരെ എടുത്ത നടപടി കുറഞ്ഞു പോയെന്ന വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.

ഇന്ത്യൻ താരം യശ്വസി ജയ്‌സ്വാളിനെതിരെ എടുത്ത നടപടി കുറഞ്ഞു പോയെന്ന വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. കളിക്കളത്തിലെ അച്ചടക്ക ലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതിൽ ഐ സി സി യും ബി സി സി ഐ യും വീഴ്ചവരുത്തുന്നുവെ ന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യൻ യുവതാരങ്ങളായ യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി എന്നിവർ ഗ്രൗണ്ടിൽ നടത്തിയ മോശം പെരുമാറ്റങ്ങൾക്ക് നിസ്സാര ശിക്ഷ നൽകി വിട്ടയച്ചത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

'ആദ്യം ഇന്ത്യ എ ടീമിൽ വൈഭവ്, ഇപ്പോൾ ജയ്സ്വാൾ… ഇത്തരം അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങൾ കണ്ടില്ലെന്ന് നടിച്ച് അവരെ വെറുതെ വിടുകയാണെങ്കിൽ, ഈ തെറ്റുകൾ ആവർത്തിക്കാനാണ് നിങ്ങൾ അവരെ പഠിപ്പിക്കുന്നത്. ഇത് കായികരംഗത്തിന് നല്ലതല്ലെന്ന് മാത്രമല്ല, അവരുടെ ഭാവിക്ക് പോലും അപകടമാണ്'- മഞ്ജരേക്കർ കുറിച്ചു.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ പുറത്തായി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ ലങ്കൻ പേസർ അസിത ഫെർണാണ്ടോയുമായി ജയ്സ്വാൾ തർക്കത്തിലേർപ്പെടുകയും, താരത്തെ തലകൊണ്ട് ഇടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഗ്രൗണ്ടിലെ വാക്കുതർക്കം ശാരീരികമായ കയ്യേറ്റത്തിലേക്ക് കടന്നിട്ടും ജയ്സ്വാളിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റും മാത്രമാണ് ഐ സി സി ശിക്ഷയായി നൽകിയത്.

സമാനമായ രീതിയിൽ കഴിഞ്ഞ ജൂണിൽ നടന്ന ഇന്ത്യ എ - ശ്രീലങ്ക എ മത്സരത്തിനിടെ ലങ്കൻ താരം വിഷൻ ഹലാംബഗെയെ വൈഭവ് സൂര്യവംശി തള്ളിമാറ്റിയിരുന്നു. അന്ന് 50 ശതമാനം മാച്ച് ഫീ പിഴയൊടുക്കിയാണ് വൈഭവ് രക്ഷപ്പെട്ടത്.

content highlights: will pucovski retires from professional cricket due to concussions

To advertise here,contact us