സഞ്ജുവിന് ഒരു നീതി; അഭിഷേകിന് മറ്റൊന്ന്; ടീം മാനേജ്‌മെന്റിനെതിരെ വിമർശനം

തുടര്‍ച്ചയായ നാലാം ടി20 മത്സരത്തിലും രണ്ടക്കം കടക്കാനാകാതെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ.

തുടര്‍ച്ചയായ നാലാം ടി20 മത്സരത്തിലും രണ്ടക്കം കടക്കാനാകാതെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. മോശം ഫോമിലുള്ള താരത്തെ മാറ്റി നിർത്താത്തതിൽ വിമർശനം ഉയരുകയാണ്.

അയർലാൻഡിനെതിരെയുള്ള പരമ്പരയിലെ മാത്രം മോശം പ്രകടനത്തിൽ സഞ്ജു സാംസണെ മാറ്റി നിർത്തിയത് ചൂണ്ടി കാട്ടിയാണ് വിമർശനം.

. 3, 5, 8,2 എന്നിങ്ങനെയാണ് അഭിഷേകിന്റെ അവസാന മൂന്ന് മത്സരങ്ങളിലെ റണ്‍സ്. ഒടുവില്‍ കളിച്ച 10 ട്വന്റി 20കളില്‍ നിന്നും സ്വന്തമാക്കാനായത് 191 റണ്‌സ് മാത്രം. അയര്‍ലന്റിനും ഇംഗ്ലണ്ടിനും എതിരായ പരമ്പരയിലും കാര്യമായൊന്നും ചെയ്യാനായില്ല. ട്വന്റി 20 ലോകകപ്പിലും മോശം ഫോമിലായിരുന്നു അഭിഷേക്. 8 മത്സരങ്ങളില്‍ നിന്നും ആകെ നേടിയത് 141 റണ്‍സ്.

20 ലോകകപ്പിലെ ഏറ്റവും മൂല്യമുള്ള താരം സഞ്ജു സാംസണായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അവന് അവസരം ലഭിക്കാത്തത്? എന്നാൽ അഭിഷേക് ശർമയ്ക്ക് തുടർച്ചയായി അവസരങ്ങൾ നൽകുന്നു. ഇത് തികച്ചും ന്യായമായ ഒരു ചോദ്യമാണ്. അഭിഷേകിന് ഇത്രയും അവസരങ്ങള്‍ കൊടുക്കാമെങ്കിൽ എന്തുകൊണ്ട് സഞ്ജുവിന് നൽകുന്നില്ല?. എന്തുകൊണ്ടാണ് ഒരു കളിക്കാരന് ഒരു നീതിയും മറ്റൊരാൾക്ക് മറ്റൊരു നീതിയും സീകരിക്കുന്നതെന്ന് മുൻ ചീഫ് സെലക്ടർ കൂടിയായ ശ്രീകാന്ത് ചോദിച്ചു. മറ്റ് മുൻ താരങ്ങളും സഞ്ജുവിന് പിന്തുണയുമായി എത്തി.

content highlights:sanju samson abhishek sharma team management bias controversy

To advertise here,contact us