പരമ്പര തൂത്തുവാരാൻ ഇന്ത്യ; സിംബാബ്‌വെ - ഇന്ത്യ മൂന്നാം ടി20 നാളെ

ഏഴ് വിക്കറ്റുകൾക്കായിരുന്നു ആദ്യ ടി20 മത്സരം നേടിയതെങ്കിൽ 90 റൺസിനായിരുന്നു രണ്ടാം ടി20യിലെ ജയം

സിംബാബ്‌വെക്കെതിരെ പരമ്പര തൂത്തുവാരാൻ ശ്രേയസ് അയ്യരും സംഘവും നാളെ കളത്തിൽ. വൈകിട്ട് 4:30ന് ഹരാരേ സ്പോർട്സ് ക്ലബ്ബിലാണ് മത്സരം അരങ്ങേറുന്നത്. ആദ്യ രണ്ട് മത്സരങ്ങളും സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരാൻ തന്നെയാകും ലക്ഷ്യമിടുന്നത്. ഏഴ് വിക്കറ്റുകൾക്കായിരുന്നു ആദ്യ ടി20 മത്സരം നേടിയതെങ്കിൽ 90 റൺസിനായിരുന്നു രണ്ടാം ടി20യിലെ ജയം.

മായങ്ക് യാദവിന്റെയും വൈഭവ് സൂര്യവംശിയുടെയും പ്രകടനമായിരുന്നു ആദ്യ മത്സരത്തിൽ ടീമിന് നിർണായകമായിരുന്നത്. മായങ്കിന്റെ ബൗളിങ്ങിലെ കൃത്യത ഇന്ത്യയുടെ ബൗളിംഗ് നിരയെ തുണച്ചപ്പോൾ വൈഭവന്റെ അർധസെഞ്ചുറി നേട്ടം ടീമിന്റെ റൺവേട്ടയിലും കരുത്തായിരുന്നു. രണ്ടാം മത്സരത്തിലേക്ക് വരുമ്പോൾ തിലക് വർമയുടെയും ഇഷാൻ കിഷന്റെയും അർധസെഞ്ചുറി നേട്ടമായിരുന്നു ഇന്ത്യയെ 219 റൺസ് എന്ന നേട്ടത്തിലേക്ക് എത്തിച്ചിരുന്നത്. അഭിഷേക് ശർമ മൂന്ന് വിക്കറ്റും നേടിയിരുന്നു.

സിംബാബ്‌വെയ്ക്കെതിരെ ആദ്യ മത്സരത്തിൽ ജയിച്ചതോടെ ടി20 നയാകനായ ശേഷം ശ്രേയസ് അയ്യർ സ്വന്തമാക്കുന്ന ആദ്യ ജയമായി അത് മാറിയിരുന്നു. ഇപ്പോൾ രണ്ടാം മത്സരം ജയിച്ചതോടെ പരമ്പര കൂടി സ്വന്തമാക്കിയതോടെ നയാകനായ ശേഷം താരം സ്വന്തമാക്കുന്ന ആദ്യ പരമ്പര കൂടിയായി ഇത്.

Content highlight: IND vs ZIM 3rd T20 preview India aims series sweep

To advertise here,contact us