ഏഷ്യൻ ഗെയിംസിനുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ മത്സരക്രമം പുറത്തുവിട്ടു. ജപ്പാനിൽ നടക്കുന്ന ഗെയിംസിൽ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 1 വരെ ഐച്ചി പ്രവിശ്യയിലെ കോറോഗി അത്ലറ്റിക് പാർക്കിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
വനിതാ ക്രിക്കറ്റ് സെപ്റ്റംബർ 17 മുതൽ 22 വരെയും പുരുഷ ക്രിക്കറ്റ് സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 1 വരെയുമാണ് നടക്കുക.
സീഡിംഗിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകൾക്ക് നേരിട്ട് ക്വാർട്ടർ ഫൈനൽ യോഗ്യത ലഭിച്ചിട്ടുണ്ട്. ക്വാര്‍ട്ടറിലെ ബാക്കി നാല് സ്ഥാനങ്ങളിലേക്ക് ആദ്യ റൗണ്ട് മത്സരങ്ങൾ നടക്കും. ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്ഥാൻ, ജപ്പാൻ, നേപ്പാൾ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഹോങ്കോങ് ചൈന, മലേഷ്യ, ഒമാൻ ടീമുകളുമാണുള്ളത്.
ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ക്വാർട്ടറിലേക്ക് യോഗ്യത നേടും. ഇന്ത്യയും പാകിസ്ഥാനും വ്യത്യസ്ത പൂളുകളിൽ നേരിട്ട് ക്വാർട്ടറിൽ എത്തുന്നതിനാൽ, ഇരുവരും തമ്മിലുള്ള പോരാട്ടം സെമിഫൈനലിലോ ഫൈനലിലോ മാത്രമേ സാധ്യമാകൂ.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ടീം: ശ്രേയസ് അയ്യർ, തിലക് വർമ്മ, രവി ബിഷ്ണോയ്, അഭിഷേക് ശർമ്മ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുമ്ര, സഞ്ജു സാംസൺ, അക്സർ പട്ടേൽ, ഹർഷിത് റാണ, ഇഷാൻ കിഷൻ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ശിവം ദുബെ, വരുൺ ചക്രവർത്തി, വൈഭവ് സൂര്യവംശി.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷെഫാലി വർമ്മ, ജെമിമ റോഡ്രിഗസ്, ദീപ്തി ശർമ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ജി. കമാലിനി (വിക്കറ്റ് കീപ്പർ), ഭാരതി ഫുൽമാലി, ശ്രീ ചരണി, രേണുക താക്കൂർ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, രാധ യാദവ്, നന്ദിനി ശർമ്മ.
Content highlight:asian games 2026 cricket schedule india vs pakistan clash scenario