ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിന്റെ മിന്നും ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിൽ ഒരാളായിരുന്നു ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍.
തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുന്നതില്‍ പരിശീലകന് ഗൗതം ഗംഭീറിന്റെ പങ്ക് എടുത്തുപറഞ്ഞു. എഡ്ജ്ബാസ്റ്റണില് നടന്ന മത്സരത്തില്‍ പുറത്താകാതെ 52 റണ്‍സ് നേടിയതിന് പിന്നാലെയായിരുന്നു ഈ നന്ദി പറച്ചിൽ. 2024 ജൂലൈയില്‍ ഇന്ത്യന്‍ പരിശീലകനായി ഗംഭീര്‍ ചുമതലയേറ്റ ശേഷം തന്റെ ബാറ്റിംഗിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിച്ചെന്ന് സുന്ദര്‍ പറഞ്ഞു.
ബാറ്റിംഗില്‍ തനിക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് കൃത്യമായി മനസ്സിലാക്കി തന്നത് ഗൗതം ഗംഭീറാണ്. തന്റെ കളിശൈലി എന്താണെന്ന് തിരിച്ചറിയാനും അദ്ദേഹം സഹായിച്ചു. ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകന് ആശിഷ് നെഹ്റയുടെ പിന്തുണയും തനിക്ക് ഒരു വ്യക്തി എന്ന നിലയിലും കളിക്കാരന് എന്ന നിലയിലും വലിയ മാറ്റങ്ങള്‍ വരുത്തിയെന്ന് സുന്ദര്‍ വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ നാലാം നമ്പറിലും ടി20യില്‍ ഫിനിഷറായും കളിക്കുന്ന സുന്ദര്‍ വ്യത്യസ്തമായ റോളുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സന്തോഷം പങ്കുവെച്ചു.
Content highlight: washington sundar credits gautam gambhir for improved batting