നായക്കുട്ടിക്ക് സര്‍പ്രൈസ് ഒരുക്കി മഞ്ജു വാര്യര്‍; വൈറലായി വീഡിയോ

മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരെയും അമ്മയെയുമൊക്കെ വിഡിയോയില്‍ കാണാം

നായക്കുട്ടിക്ക് സര്‍പ്രൈസ് ഒരുക്കി മഞ്ജു വാര്യര്‍; വൈറലായി വീഡിയോ
dot image

മലയാളികളുടെ പ്രിയനടിയാണ് മഞ്ജു വാര്യര്‍. താരത്തിന് മൃഗങ്ങളോടുള്ള സ്‌നേഹം പല സാഹചര്യങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വളര്‍ത്തു നായയുടെ ചിത്രം വരച്ച് നായക്ക് തന്നെ സര്‍പ്രൈസ് നല്‍കിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരെയും അമ്മയെയുമൊക്കെ വിഡിയോയില്‍ കാണാം.

'ഈ കൊച്ചു കുഞ്ഞിനോട്… ഞങ്ങളുടെ ജീവിതം നീ മാറ്റിമറിച്ച കാര്യം നിനക്കറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'.- എന്നാണ് മഞ്ജു ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. രാമനാഥന് ഇതും വശമുണ്ടല്ലേ, ക്യൂട്ട് ആയിട്ടുണ്ട് എന്നൊക്കെയാണ് പലരും കുറിച്ചിരിക്കുന്നത്. ഇതിന് മുന്‍പും താന്‍ വരച്ച പെയിന്റിങ് മഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ആര്യ നായകനായെത്തിയ മിസ്റ്റര്‍ എക്‌സ് ആണ് മഞ്ജുവിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. മലയാളത്തില്‍ പൃഥ്വിരാജ് ചിത്രം ഒടിയനാണ് താരത്തിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം. ഹാപ്പി ലൂപ്പാണ് മഞ്ജുവിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

Content Highlights: A video of Manju Warrier preparing a surprise for a puppy has gone viral. Manju's brother, Madhu Warrier, and her mother can also be seen in the video.

dot image
To advertise here,contact us
dot image