'പറഞ്ഞ വാക്ക് പാലിച്ചില്ല'; റയാന്‍ ഇന്ത്യയുടെ പരിശീലക സംഘത്തില്‍ നിന്നൊഴിയുന്നു

ഗൗതം ഗംഭീര്‍ നേതൃത്വം നല്‍കുന്ന മാനേജ്മെന്റ് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതില്‍ പ്രതിഷേധിച്ചാണ് താരത്തിന്റെ ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ടീം സഹപരിശീലകനയാ റയാന്‍ ടെന്‍ ഡോഷേറ്റ് പരിശീലക സംഘത്തിൽ നിന്ന് പടിയിറങ്ങാൻ തീരുമാനിച്ചതായി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗൗതം ഗംഭീര്‍ നേതൃത്വം നല്‍കുന്ന മാനേജ്മെന്റ് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതില്‍ പ്രതിഷേധിച്ചാണ് താരത്തിന്റെ ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ബിസിസിഐ ഇതുവരെ അദ്ദേഹത്തിന്റെ രാജിയില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് കോച്ചായി നിയമിക്കാമെന്ന വാഗ്ദാനത്തോടെയാണ് ടെന്‍ ഡോഷേറ്റ് ടീമിലെത്തിയത്.

എന്നാല്‍, രാഹുല്‍ ദ്രാവിഡിന്റെ കാലത്ത് ഈ സ്ഥാനത്തുണ്ടായിരുന്ന ടി ദിലീപ് തന്നെ തുടര്‍ന്നത് ടെന്‍ ഡോഷേറ്റിനെ ചൊടിപ്പിച്ചു. 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ദിലീപിനെ ഒഴിവാക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം. എന്നാല്‍, ഇന്ത്യന്‍ ടീമിലെ ഒരു മുതിര്‍ന്ന താരത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് ദിലീപിന് ഒരു വര്‍ഷത്തെ കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു.

Content highlight:ryan ten doeschate to leave team india coaching staff reasons

To advertise here,contact us