ഇംഗ്ലണ്ടിനെതിരെ 49 റൺസിന് പുറത്ത്; ഇഷാൻ കിഷന് നഷ്ടമായത് ചരിത്ര റെക്കോർഡ്

ഇന്നലെ മാഞ്ചസ്റ്ററിൽ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പുറത്തെടുത്തിരുന്നത്

ഇന്നലെ മാഞ്ചസ്റ്ററിൽ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പുറത്തെടുത്തിരുന്നത്. എന്നാൽ അർധസെഞ്ചുറിയ്ക്ക് ഒരു റൺസ് മാത്രം അകലെ താരം പുറത്താവുകയും ചെയ്തിരുന്നു. 50 റൺസ് തികയ്ക്കാൻ താരത്തിന് ആയിരുന്നെങ്കിൽ ഒരു ചരിത്ര റെക്കോർഡ് ഇഷാൻ സ്വന്തം പ്പേരിൽ കുറിക്കാമായിരുന്നു.

40 പന്തിൽ നിന്ന് 49 റൺസ് ഇഷാൻ കിഷന് 50 റൺസ് നേടാനാകുമായിരുന്നെങ്കിൽ, ഇംഗ്ലണ്ട് മണ്ണിൽ അർധസെഞ്ചുറി കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് താരത്തിന് സ്വന്തം പേരിൽ കുറിക്കാമായിരുന്നു. ആറ് ബൗണ്ടറികളും മത്സരത്തിൽ താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നിരുന്നു.

ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ മഴ വില്ലനായി എത്തിയതോടെ കാളി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടാം മത്സരത്തിൽ നാല് വിക്കറ്റുകൾക്കായിരുന്നു ഇംഗ്ലണ്ട് ഇന്ത്യൻ പടയെ പരാജയപ്പെടുത്തിയത്. അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിലെ മൂന്നാം മത്സരം ജൂലൈ ഏഴിന് രാത്രി 10 മണിക്കാണ് നടക്കുന്നത്. നിലവിൽ ഇംഗ്ലണ്ട് സീരിസിൽ 1 - 0 ന് മുന്നിലാണ്.

Content highlight: Ishan Kishan missed historic t20 record against England

To advertise here,contact us