93 വർഷത്തിനിടെ ഇതാദ്യം; അഫ്ഗാനെതിരെ ഇന്ത്യ നേടിയത് അതുല്യ വിജയം

2018ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ ഇന്നിങ്‌സ് ജയത്തിന്റെ റെക്കോര്‍ഡാണ് പിന്നിലായത്.

ന്യൂ ചണ്ഡീഗഢില്‍ നടന്ന ഏക ടെസ്റ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഇന്നിങ്‌സിനും 300 റണ്‍സിനും തോല്‍പ്പിച്ച് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും വലിയ വിജയമാണ് കുറിച്ചത്.

1932ല്‍ ടെസ്റ്റ് പദവി ലഭിച്ചതിന് ശേഷമുള്ള 93 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2018ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ ഇന്നിങ്‌സ് ജയത്തിന്റെ റെക്കോര്‍ഡാണ് പിന്നിലായത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റിന് 564 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ സെഞ്ചുറികള്‍ നേടി ഇന്ത്യന്‍ ഇന്നിങ്‌സിന് ശക്തമായ അടിത്തറ ഒരുക്കി. സായ് സുദര്‍ശന്‍, ഋഷഭ് പന്ത്, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ നിരയെ പൂര്‍ണമായും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിയന്ത്രണത്തിലാക്കി.

ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഇടംകൈയന്‍ സ്പിന്നര്‍ മാനവ് സുതര്‍ മത്സരത്തിലെ താരമായി. ആദ്യ ഇന്നിങ്‌സില്‍ 6 വിക്കറ്റ് വീഴ്ത്തിയ സുതര്‍,, അഫ്ഗാനിസ്ഥാനെ 152 റണ്‍സില്‍ ഒതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതോടെ ഇന്ത്യ 412 റണ്‍സിന്റെ വന്‍ ലീഡ് നേടി ഫോളോ-ഓണ്‍ നിര്‍ബന്ധിതമാക്കി.

രണ്ടാം ഇന്നിങ്‌സിലും അഫ്ഗാന്‍ ബാറ്റിങ് നിരയ്ക്ക് ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ ചെറുക്കാനായില്ല. വാഷിങ്ടന്‍ സുന്ദര്‍ നാല് വിക്കറ്റും കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി. അവസാന ബാറ്റര്‍ റിട്ടയേഡ് ഔട്ട് ആയതോടെ, അഫ്ഗാനിസ്ഥാന്റെ ഇന്നിങ്‌സ് 112 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ഇന്നിങ്‌സ് ജയവും സ്വന്തം. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാര്‍ജിനായി ഇത് മാറി.

Content highlights: india-historic-test-win-against-afghanistan-biggest-victory-in-93-years

To advertise here,contact us