സൂര്യയെ ഉള്‍പ്പെടുത്തണമായിരുന്നു; സെലക്ഷന്‍ കമ്മിറ്റിക്കെതിരെ ആര്‍ അശ്വിന്‍

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധവുമായി അശ്വിന്‍ രംഗത്ത്

ഇന്ത്യയുടെ ടി20 ടീമില്‍നിന്ന് സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയ തീരുമാനത്തില്‍ മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. രണ്ട് മാസം മുമ്പ് ടീമിനെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനും ബാറ്റ്‌സ്മാനുമാണ് സൂര്യകുമാര്‍ യാദവെന്നും അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പില്‍ സൂര്യകുമാര്‍ അദ്ദേഹം ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. സൂര്യകുമാറിനെ ഒഴിവാക്കിയത് ശരിയായില്ലെന്നും അശ്വിന്‍ പറയുന്നു. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ എല്ലാ കളിക്കാരനുമെന്ന പോലെ അദ്ദേഹത്തിന് വിഷമം തോന്നുന്നുണ്ടാകും. രാജ്യത്തിനായി കിരീടം നേടിയ ശേഷമാണ് ഈ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള ടീം തിരഞ്ഞെടുപ്പ് ഭാവിയില്‍ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കുമെന്നും അശ്വിന്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകകപ്പ് നേടിയ ഒരു നായകനെ മുന്നറിയിപ്പ് കൂടാതെ ഒഴിവാക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഭാവിയില്‍ ഇതൊരു മാതൃകയായി മാറുമെന്നും അശ്വിന്‍ ആശങ്ക പ്രകടിപ്പിച്ചു.അതേസമയം, ക്യാപ്റ്റനായ ശ്രേയസ് അയ്യരെ അഭിനന്ദിക്കുകയാണ് സെലക്ടര്‍മാര്‍. 'കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ശ്രേയസ് എന്താണെന്ന് നമുക്ക് വ്യക്തമായറിയാം. അദ്ദേഹം എന്തൊക്കെ ചെയ്തിട്ടുണ്ട് എന്നും നമുക്കറിയാം. വ്യത്യസ്ത ഫ്രാഞ്ചൈസികളെ നയിച്ച് അവിടെ വിജയങ്ങള്‍ സ്വന്തമാക്കിയ താരം കൂടിയാണ്. ഒരു ക്യാപ്റ്റന്റെ ഗുണ-വിശേഷണങ്ങളെല്ലാം അയാളിലുണ്ട്' -ശ്രേയസ് അയ്യരെ ക്യാപ്റ്റനായി നിയമിച്ചതിന് ശേഷം ചിഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ വാക്കുകളാണിത്. താരത്തിന്റെ സമീപ കാല പ്രകടനമെല്ലാം വിലയിരുത്തിയാണ് ക്യാപ്റ്റന്‍ പദവിയിലേക്ക് നയിച്ചത്. സൂര്യകുമാറിനെ പുറത്താകിയ ശേഷമാണ് പുതിയ ക്യാപ്റ്റന്റെ സ്ഥാനാരോഹണം.

തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനമാണ് ആദ്യ കടമ്പ. ശേഷം ഏഷ്യന്‍ ഗെയിംസുണ്ട്. എല്ലാം നയിക്കുക ശ്രേയസ് അയ്യരാണ്. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ടീമിലുണ്ട്. വണ്ടര്‍ കിഡിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ സീനിയര്‍ അരങ്ങേറ്റവും ടി20-യിലൂടെയാകും. വൈഭവ് സൂര്യവംശിയും ഇംഗ്ലണ്ട് പര്യടനത്തില്‍ കൂടെയുണ്ടാകും. ടീമില്‍ സൂര്യകുമാറിനെ ഉള്‍പ്പെടുത്തണമായിരുന്നെന്ന് ആരാധകരും പറയുന്നു.

content highlights: Surya should have been included; R Ashwin slams selection committee

To advertise here,contact us