ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ നാല് വിക്കറ്റിന്റെ വിജയവുമായി പാകിസ്താൻ. ആദ്യം ബാറ്റ് ചെയ്ത് കങ്കാരുക്കൾ മുന്നോട്ടുവെച്ച 158 റൺസ് എന്ന കുഞ്ഞൻ വിജയ ലക്ഷ്യം 49 പന്തുകൾ ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ മറികടന്നു. ജയത്തോടെ പാകിസ്താൻ പരമ്പര 2 -1 ന് സ്വന്തമാക്കി.
പാകിസ്താൻ നിരയിൽ 40 റൺസ് നേടിയ ബാബർ അസമാണ് ടോപ് സ്കോറർ. ശദാബ് ഖാൻ പുറത്താകാതെ 29 റൺസും മാസ് സദാഖത്ത് 27 റൺസും നേടി. ഓസീസിന് വേണ്ടി മാത്യു കുഹ്നെമാൻ മൂന്ന് വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിനെ പാക് ബോളർമാർ വരിഞ്ഞു കെട്ടുകയായിരുന്നു. 65 റൺസ് നേടിയ ജോഷ് ഇൻഗ്ലിസ് മാത്രമാണ് തിളങ്ങിയത്. ഷഹീൻ അഫ്രീദി മൂന്നും ശദാബ് ഖാൻ, അബ്രാർ അഹമ്മദ് എന്നിവർ രണ്ടും വീതം വിക്കറ്റുകൾ നേടി.
Content highlight: pakistan-beats-australia-in-third-odi-wins-odi-series-pakistan-vs-australia-