2026 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപ്പോരിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ശുഭ്മൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടാൻ തയ്യാറായിരിക്കെ ആർസിബിക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മുൻ നായകനും മുൻ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ഗുജറാത്തിനെത്തിന്റെ ആർസിബിയുടെ വിൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ കളിപ്പിക്കരുതെന്നും, അഥവാ കളിപ്പിച്ചാൽ തന്നെ ഒരോവർ പോലും ബൗളിങ് നൽകരുത് എന്നതാണ് ശ്രീകാന്ത് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
'ഇന്നത്തെ മത്സരത്തിൽ ആർസിബി പരാജയപ്പെടണമെങ്കിൽ ഒരൊറ്റ വഴിയേ ഉള്ളൂ, റൊമാരിയോ ഷെപ്പേർഡിനെക്കൊണ്ട് മത്സരത്തിൽ മൂന്ന് ഓവർ അറിയിക്കുക. അവൻ മൂന്ന് ഓവർ എറിഞ്ഞാൽ ബെംഗളുരുവിന്റെ കൈയിൽ നിന്ന് മത്സരം പോകും. അവനെക്കൊണ്ട് പന്തെറിയിക്കരുതെന്ന് മാത്രമല്ല, ഫൈനൽ ഇലവനിൽ പോലും ഷെപ്പേർഡിനെ ഉൾപ്പെടുത്തുകയും ചെയ്യരുത്'; ശ്രീകാന്ത് വ്യക്തമാക്കി. കലാശപ്പോരിനായി ബെംഗളൂരു ടിക്കറ്റ് നേടിയപ്പോഴും ടീം ബൗളിംഗ് നിരയിൽ ദുർബലനായിരുന്നു ഷെപ്പേർഡ്. പതിനാല് മത്സരങ്ങളിൽ നിന്ന് ആകെ ഇത് വിക്കറ്റുകൾ മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഈ സാഹചര്യത്തിലാണ് പട്ടിദാറിനും സംഘത്തിനും മുന്നറിയിപ്പുമായി ശ്രീകാന്ത് രംഗത്തെത്തിയത്.
2026 സീസണിനായി 1.5 കോടി രൂപയ്ക്ക് ബെംഗളൂരു തങ്ങളുടെ തട്ടകത്തിൽ എത്തിച്ച താരമായിരുന്നു റൊമാരിയോ ഷെപ്പേർഡ്. എന്നാൽ ബൗളിങ്ങിൽ താരം വളരെ പരാജയമാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ എന്നിവരിൽ രണ്ട് പേരെയെങ്കിലും കളിയുടെ തുടക്കത്തിൽ തന്നെ പുറത്താകാൻ കഴിഞ്ഞാലേ ഗുജറാത്തിന് പ്രതീക്ഷയുള്ളുവെന്നും ശ്രീകാന്ത് പറഞ്ഞു.
Content highlight: Srikkanth urges RCB to drop this player for IPL 2026 final