'ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച് രണ്ടാം സീസണിൽ തന്നെ അവൻ റെക്കോർഡുകൾ പഴങ്കഥയാക്കി'; മോഹിത് ശർമ

ആരാകും 2026 ഐപിഎൽ സീസണിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഫൈനലിലെ എതിരാളി എന്ന് ഒരുപോലെ ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം

ഐപിഎൽ പത്തോൻപതാം സീസണിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന പ്രകടനം തുടരുകയാണ് ബീഹാർ സ്വദേശിയായ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി. ഇന്നലെ ഹൈദരാബാദിനെതിരെ നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ 29 പന്തിൽ നിന്ന് 97 റൺസ് നേടിക്കൊണ്ട് മിന്നും പ്രകടനമായിരുന്നു വൈഭവ് പുറത്തെടുത്തത്. ഇപ്പോൾ താരത്തെ വാനോളം പുകഴ്ത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ പേസർ മോഹിത് ശർമ.

'ഇന്ത്യൻ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരും, ആന്ദ്രേ റസൽ, ക്രിസ് ഗെയിൽ തുടങ്ങിയ ഇതിഹാസ താരങ്ങൾ അഞ്ച് മുതൽ ആറ് വർഷം വരെ പോരാടിയ ശേഷമായിരുന്നു ഐപിഎല്ലിൽ വമ്പൻ റെക്കോർഡുകൾ കുറിച്ചതെങ്കിലും, തന്റെ അരങ്ങേറ്റം കുറിച്ച് വെറും രണ്ട് വർഷത്തിനുള്ളിൽ തന്നെ വൈഭവ് അത് തിരുത്തി കുറിച്ചിരിക്കുന്നു', വൈഭവന്റെ പ്രകടനത്തെ പുകഴ്ത്തികൊണ്ട് മോഹിത് വ്യക്തമാക്കി. 2025 സീസണിൽ രാജസത്താണ് നായകനായിരുന്ന സഞ്ജു സാംസണിനെ പരിക്കേറ്റതോടെയാണ് വൈഭവിന് അവസാനം ലഭിച്ചത്.

നാളെ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിലേക്ക് യോഗ്യത ഉറപ്പിക്കുന്ന രണ്ടാം ക്വാളിഫയർ മത്സരം. വൈകിട്ട് 7:30നാണ് മത്സരം അരങ്ങേറുന്നത്. ആരാകും 2026 ഐപിഎൽ സീസണിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ ഫൈനലിലെ എതിരാളി എന്ന് ഒരുപോലെ ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. ബെംഗളൂരു തങ്ങളുടെ കിരീടം നിലനിർത്തുമോ അതോ നീണ്ട വർഷങ്ങളുടെ കിരീട വരൾച്ചയ്ക്ക് ഇപ്പുറം രാജസ്ഥാൻ റോയൽസ് കിരീടത്തിൽ മുത്തമിടുമോ എന്ന് കണ്ടുതന്നെ അറിയണം.

Content highlight: Mohit Sharma praises Vaibhav Sooryavanshi for breaking IPL records

To advertise here,contact us