നോബോളാണെന്നറിയാതെ ശാർദൂലിന്റെ ആഘോഷം; അതേ നാണയത്തിൽ ജഡ്ഡുവിന്റെ മറുപടി

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മുന്നോട്ടുവെച്ച 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 175 റൺസാണ് നേടിയത്.

നിര്‍ണായക മത്സരത്തില്‍ മുംബൈയെ 30 റൺസിന് തകർത്ത് രാജസ്ഥാൻ റോയൽസ് പ്ളേ ഓഫ് സ്പോട്ട് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മുന്നോട്ടുവെച്ച 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 175 റൺസാണ് നേടിയത്.

ഇതിനിടെ മത്സരത്തില്‍ രസകരമായ സംഭവം നടന്നു. രാജസ്ഥാന്‍ താരം രവീന്ദ്ര ജഡേജയും മുംബൈയുടെ ഷാര്‍ദുല്‍ താക്കൂറും തമ്മിലായിരുന്നു അത്. രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ അവസാന ഓവറിലായിരുന്നു സംഭവം.

താക്കൂറിന്റെ ആദ്യ മൂന്ന് പന്തില്‍ നാല് റണ്‍സ് മാത്രമാണ് വന്നത്. നാലാം പന്തില്‍ ജഡേജയ, കവറില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കുകയും ചെയ്തു. ഇതോടെ ഷാര്‍ദുല്‍, ജഡേജയുടെ മുന്നില്‍ ആഘോഷം തുടങ്ങി

They call him 'Sir Jadeja' for a reason! ⚔️Banter at it's finest as #RavindraJadeja gives it back to #ShardulThakur after surviving thanks to a no-ball. 😅#TATAIPL Race to Playoffs 2026 👉 #MIvRR | LIVE NOW 👉 https://t.co/uaJNPFVnTi pic.twitter.com/dULQvAdd4e

എന്നാല്‍ നിമിഷങ്ങള്‍ക്ക് ശേഷം അംപയര്‍ നോബോള്‍ വിളിച്ചു. ഇതോടെ ജഡേജയും ഷാര്‍ദുലിന്റെ മുന്നില്‍ ആഘോഷിച്ചു. അടുത്ത രണ്ട് പന്തും ബൗണ്ടറി പായിച്ച് വീണ്ടും ജഡേജ അതേ ആഘോഷം തുടര്‍ന്നു. തമാശയോടെയാണ് ഷാര്‍ദുല്‍ സ്വീകരിച്ചത്.

content highlights:

To advertise here,contact us