ഇത്തവണ ആരും ലേലത്തിൽ വിളിച്ചില്ല; IPL ൽ നിന്നും ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച് വിജയ് ശങ്കർ

ആഭ്യന്തര ക്രിക്കറ്റിൽനിന്നും ഇന്ത്യന്‍ പ്രീമിയർ ലീഗില്‍നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിജയ് ശങ്കർ.

ആഭ്യന്തര ക്രിക്കറ്റിൽനിന്നും ഇന്ത്യന്‍ പ്രീമിയർ ലീഗില്‍നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വിജയ് ശങ്കർ. കഴിഞ്ഞ ഐ പി എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായിരുന്ന താരത്തെ ഈ സീസണിൽ ആരും ലേലത്തിൽ വാങ്ങിയിരുന്നില്ല.

ഇന്ത്യയ്ക്കായി 2018–2019 വർഷങ്ങളിൽ 21 വൈറ്റ് ബോള്‍ മത്സരങ്ങൾ കളിച്ച താരം കൂടിയ വിജയ് ശങ്കർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ട്വന്റി20 ഫ്രാഞ്ചൈസി ക്രിക്കറ്റുകളിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇന്ത്യയിലെ ക്രിക്കറ്റ് മതിയാക്കിയത്.

ചെന്നൈയ്ക്ക് പുറമെ സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകൾക്കു വേണ്ടി 2014 മുതല്‍ 2025 വരെ 78 ഐപിഎൽ മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

‘ക്രിക്കറ്റാണ് എന്റെ ജീവിതം. പത്താം വയസ്സിലാണു ഞാൻ കളി തുടങ്ങുന്നത്. 25 വർഷത്തെ കരിയറിൽ എല്ലാ ലെവലുകളിലും എനിക്കു കളിക്കാൻ സാധിച്ചു. രാജ്യത്തിനായി ഇറങ്ങാൻ സാധിച്ചത് ഏറ്റവും അഭിമാനകരമായ നിമിഷമായി കൂടെയുണ്ടാകും.

. ക്രിക്കറ്റിൽ കൂടുതല്‍ അവസരങ്ങൾ കണ്ടെത്തുന്നതിനായി ഐപിഎലിൽനിന്നും ആഭ്യന്തര ക്രിക്കറ്റിൽനിന്നും ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്’, ശങ്കർ കൂട്ടിച്ചേർത്തു.

content highlights: vijay shankar announces retirement from ipl and domestic cricket

To advertise here,contact us